Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ കെ.​എം.​സി.​സി...

ദു​ബൈ കെ.​എം.​സി.​സി ദേ​ശീ​യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ദു​ബൈ കെ.​എം.​സി.​സി ദേ​ശീ​യ​ദി​നാ​ഘോ​ഷം  സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി ദേ​ശീ​യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ അ​നൂ​പ് കീ​ച്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി യു.​എ.​ഇ​യു​ടെ 52ാം ദേ​ശീ​യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ കെ.​എം.​സി.​സി ജ​ന. സെ​ക്ര​ട്ട​റി മു​സ്ത​ഫ തി​രൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്റ് ക​രീം കാ​ല​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘യു.​എ.​ഇ ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ’ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് അ​നൂ​പ് കീ​ച്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഫാ​ത്തി​മ റി​ദ ത​യ്യി​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷ സ​ന്ദേ​ശം ന​ൽ​കി. കു​വൈ​ത്ത് കെ.​എം.​സി.​സി ജ​ന. സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണോ​ത്ത്, ജ​ലീ​ൽ പ​ട്ടാ​മ്പി, മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി, ആ​ർ. ശു​ക്കൂ​ർ, കെ.​പി.​എ. സ​ലാം എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

യു.​എ.​ഇ ദേ​ശീ​യ​പ​താ​ക​യും കെ.​എം.​സി.​സി ലോ​ഗോ​യും മ​നോ​ഹ​ര​മാ​യി ആ​ലേ​ഖ​നം ചെ​യ്ത കേ​ക്ക് മു​റി​ച്ചാ​ണ്​ ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ന​ഈം അ​രീ​ക്കോ​ട് നേ​തൃ​ത്വം ന​ൽ​കി​യ ഗാ​ന​മേ​ള​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​വും ച​ട​ങ്ങി​ന് മി​ക​വേ​കി. എ.​പി. നൗ​ഫ​ൽ, ഷ​ക്കീ​ർ പാ​ല​ത്തി​ങ്ങ​ൽ, ശി​ഹാ​ബ് ഇ​രി​വേ​റ്റി, മു​ജീ​ബ് കോ​ട്ട​ക്ക​ൽ, സൈ​നു​ദ്ദീ​ൻ പൊ​ന്നാ​നി, ഷ​മീം ചെ​റി​യ​മു​ണ്ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന. സെ​ക്ര​ട്ട​റി പി.​വി. നാ​സ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി​ദ്ദീ​ഖ് കാ​ലൊ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayDubai KMCC
News Summary - Dubai KMCC Conducted National Day Celebration
Next Story