Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ കൈ​ര​ളി മു​ൻ...

ദു​ബൈ കൈ​ര​ളി മു​ൻ സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര പ​ണി​ക്ക​ർ നി​ര്യാ​ത​നാ​യി

text_fields
bookmark_border
Ramachandra Panicker
cancel
camera_alt

രാ​മ​ച​ന്ദ്ര പ​ണി​ക്ക​ർ

ദു​ബൈ: യു.​എ.​ഇ​യി​ലെ പ്ര​വാ​സി സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ദു​ബൈ കൈ​ര​ളി ക​ലാ​കേ​ന്ദ്രം മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര പ​ണി​ക്ക​ർ (68) നി​ര്യാ​ത​നാ​യി. ആ​ല​പ്പു​ഴ ക​രു​വാ​റ്റ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം 1989 മു​ത​ൽ ദു​ബൈ അ​ൽ​ഫു​ത്തൈം ക​മ്പ​നി​യി​ൽ സീ​നി​യ​ർ എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു. ദു​ബൈ​യി​ലെ ക​ലാ-​സാം​സ്കാ​രി​ക സാ​ഹി​ത്യ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ആ​യൂ​ർ​വേ​ദി​ക് ക്ലി​നി​ക്കും ആ​രം​ഭി​ച്ചി​രു​ന്നു. യു.​എ.​ഇ​യി​ൽ വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ​യാ​ഴ്ച പ​നി​യെ തു​ട​ർ​ന്ന് ദു​ബൈ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​ത്. ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സം​സ്‌​കാ​രം ജെ​ബ​ൽ അ​ലി ക്രി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തു​മെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു.അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ സാ​ല​മ്മ ടീ​ച്ച​റാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: ഡോ.​സൂ​ര്യ, ഡോ.​ശ്രു​തി. മ​രു​മ​ക്ക​ൾ: ര​ഞ്ജി ജോ​സ​ഫ്, ഡോ. ​ജി​തേ​ഷ് പു​ഷ്‌​പ​ൻ (എ​ല്ലാ​വ​രും ദു​ബൈ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitury
News Summary - Dubai Kairali ex-secretary Ramachandra Panicker died
Next Story