Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ലോകത്തെ ഏറ്റവും...

ദുബൈ ലോകത്തെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രം

text_fields
bookmark_border
ദുബൈ ലോകത്തെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രം
cancel
camera_alt

ദുബൈ നഗര ദൃശ്യം

ദുബൈ: വിസ്മയങ്ങളുടെ നഗരമായ ദുബൈ ലോകത്തെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപനം. 2022ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിലാണ്​ 'ബെസ്റ്റ്​ ഓഫ്​ ദ ബെസ്റ്റ്​ ഡെസ്റ്റിനേഷൻസ്​' എന്ന പദവി ദുബൈ കൈവരിച്ചത്​. ആഗോളതലത്തിലെ പ്രമുഖ നഗരങ്ങളായ ലണ്ടൻ, റോം, പാരിസ്​ അടക്കമുള്ളവയെ പിന്തള്ളിയാണ്​ നേട്ടം കൈവരിച്ചത്​. വിനോദ യാത്രികരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്​ഥലങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറന്‍റുകൾ, ചെയ്യാനാഗ്രഹിക്കുന്ന കാര്യം തുടങ്ങിയവയെ കണ്ടെത്തുന്നതിനുള്ള പുരസ്കാരമാണിത്​. ചരിത്രവും ആധുനികതയും സംയോജിപ്പിച്ച നഗരം, ലോകോത്തര ഷോപ്പിങ്​ അനുഭവവും സാഹസികതയും ലഭ്യമാകുന്ന ഇടം എന്നീ വിശേഷണങ്ങളാണ്​ ദുബൈക്ക്​ നൽകിയിരിക്കുന്നത്​. ദുബൈ ഓപറയിൽ ഷോ കാണാം, ബുർജ് ഖലീഫയുടെ മുകളിൽനിന്ന് ഡൗൺടൗൺ കാണാം, സ്വർണം, തുണിത്തരങ്ങൾ, സുഗന്ധവ്യഞ്ജന സൂക്കുകൾ എന്നിവ സന്ദർശിച്ച്​ ദുബൈ ക്രീക്കിൽ ചെലവഴിക്കാം തുടങ്ങിയവയും നഗരത്തി‍െൻറ ആകർഷണീയതകളായി വിലയിരുത്തുന്നു.

മരുഭൂമിയിലെ മൺകൂനകൾക്ക് മുകളിൽ ഹോട്ട് എയർ ബലൂണിൽ പൊങ്ങിക്കിടക്കാനും പാം ജുമൈറക്ക്​ മുകളിലൂടെ സ്കൈഡൈവ് ചെയ്യാനുമുള്ള സൗകര്യവും എടുത്തു പറയുന്നുണ്ട്​. കോവിഡ് ലോക്​ഡൗണി‍െൻറ ഭാഗമായി അതിർത്തികൾ അടച്ച ശേഷം വിനോദസഞ്ചാരികൾക്കായി വീണ്ടും തുറന്ന ലോകത്തിലെ ആദ്യത്തെ നഗരങ്ങളിലൊന്നാണ് ദുബൈ എന്നതും ആരോഗ്യ സുരക്ഷക്ക്​ മുൻഗണന നൽകുന്നതും അവാർഡി‍െൻറ പട്ടികയിൽ ഒന്നാമതെത്താൻ കാരണമായി. ശൈത്യകാലമാണ്​ നഗരം സന്ദർശിക്കാൻ ഏറ്റവും യോജിച്ച സമയമെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaipopular tourist destinations
News Summary - Dubai is the most popular tourist destinations in the world
Next Story