ദുബൈ ഇൻറർനാഷണൽ ഹോളി ഖുർആൻ അവാർഡ് ഇന്ത്യയിൽ നിന്ന് റോഷൻ അഹമ്മദ്
text_fieldsദുബൈ: ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഖുർആൻ പാരായണ പരിപാടിയായ ദുബൈ ഇൻറർനാഷണൽ ഹോളി ഖുർആൻ അവാർഡ് 22-ാം പതിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ച് മലയാളിയായ ഹാഫിസ് റോഷൻ അഹമ്മദ് പെങ്കടുക്കും. ഒറ്റപ്പാലം കോതകുർശ്ശി അബ്ദുല്ല ഹിഫ്ളുൽ ഖുർആൻ കോളജിലെ വിദ്യാർത്ഥിയാണ് കോഴിക്കോട് എരിഞ്ഞിക്കൽ ഷംസുദ്ദീെൻറയും മുംതാസിെൻറയും മകനായ റോഷൻ അഹമ്മദ്. ഇക്കുറി ഇന്ത്യയിൽ നിന്നുള്ള ഏക മത്സരാർഥിയാണ് ഈ പതിനാറുകാരൻ. നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന മത്സരത്തിൽ ഒന്നാമതെത്തുന്ന മത്സരാർത്ഥിക്ക് രണ്ടര ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ ആൾക്കും പതിനായിരം ഡോളറും വിമാന ടിക്കറ്റും മറ്റു ആനുകൂല്യങ്ങളും ദുബൈ ഇൻറർനാഷണൽ ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി നൽകും.
ഒന്നരവർഷം കൊണ്ടാണ് റോഷൻ അഹമ്മദ് ഖുർആൻ മനഃപഠമാക്കിയത്. ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസും നേടിയിട്ടുണ്ട് ഈ പ്രതിഭ. ഖുർആൻ മനഃപഠമാക്കുന്നതിനോെടാപ്പം തന്നെ പരമ്പരാഗത വിദ്യാഭ്യാസത്തിന് കൂടി പ്രാമുഖ്യം നൽകിയാണ് അബ്ദുല്ല കോളജ് ഹാഫിസുകളെ വാർത്തെടുക്കുന്നതെന്ന് ദുബൈയിൽ എത്തിയ റോഷൻ അഹമ്മദ് പറഞ്ഞു. പ്രമുഖ വാഗ്മി കാഞ്ഞാർ അഹമദ് കബീർ ബാഖവി, വിദ്യാഭ്യാസ പ്രവർത്തകനും ഗ്രന്ഥ കർത്താവുമായ ഡോ പി.ടി അബ്ദുറഹിമാൻ, ഡോ.അബ്ദുൽ റഹ്മാൻ ഒളവട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകുന്നതാണ് കോളജ്. ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ റോഷൻ അഹമ്മദിനെയും പിതാവ് ഷംസുദ്ദീനെയും ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി പ്രതിനിധി ഇബ്രാഹിമും അബ്ദുല്ല അക്കാദമി സെക്രട്ടറി ഡോ പി.ടി അബ്ദുറഹ്മാനും, നൗഫലും ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
