Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് 19 പടരാതിരിക്കാൻ ഇന്ത്യൻ സമൂഹം കനത്ത ജാഗ്രത പുലർത്തണം- ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ

text_fields
bookmark_border
കോവിഡ് 19 പടരാതിരിക്കാൻ  ഇന്ത്യൻ സമൂഹം കനത്ത ജാഗ്രത പുലർത്തണം- ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ
cancel

ദുബൈ: ആഗോളതലത്തിൽ പടരുന്ന കോവിഡ്​ 19 മഹാമാരിയുടെ വ്യാപനം തടയുന്നതിന്​ യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിനും വലിയ പങ ്കുവഹിക്കുവാനുണ്ടെന്ന്​ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ വ്യക്​തമാക്കി. യു.എ.ഇ അധികൃതർ നൽകുന്ന നിർദേശം പാലിച്ച് പരമാവധി താമസയിടങ്ങളിൽ തന്നെ തുടരാൻ പ്രവാസികൾ ശ്രദ്ധിക്കണം. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. ലേബർ ക്യാമ്പിൽ ഒരേ മുറിയിൽ കഴിയുന്നവർ സ്വയം ഒരു കുടുംബ യൂനിറ്റായി കണക്കാക്കി മറ്റ് മുറികളിലും സ്ഥലങ്ങളിലും പോകാതിരിക്കാൻ ശ്രദ്ധിക്കണം.

സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുന്നത് വലിയ പിഴയും ശിക്ഷയും ലഭിക്കുന്ന കുറ്റമാണ് എന്നതും മനസിലാക്കണം. ഇന്നലെ വരെ 19 ഇന്ത്യക്കാർക്കാണ് യു.എ.ഇയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേർ രോഗവിമുക്തി നേടിയിട്ടുണ്ട്.

ആരോഗ്യസേവനങ്ങൾ ആവശ്യമുള്ളവർക്ക് സഹായത്തിനായി ആരോഗ്യമന്ത്രാലയത്തി​​െൻറ നമ്പറുകൾക്ക് പുറമെ കോൺസുലേറ്റി​​െൻറ ഹെൽപ് ലൈൻ നമ്പറുകളിലും ബന്ധപ്പെടാം. കോൺസുലേറ്റി​​െൻറ വിസ, പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ അതീവ അത്യാവശ്യമുള്ളവർ മാത്രം ഉപയോഗപ്പെടുത്തണം.

രോഗബാധ സംശയിക്കുന്നവർക്ക് സാമൂഹിക സംഘടനകൾ വഴിയും സാമൂഹികപ്രവർത്തകർ വഴിയും കോൺസുലേറ്റിനെ ബന്ധപ്പെടാം. നസീർ വാടാനപ്പള്ളിയെ പോലുള്ള സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേർക്ക് അടിയന്തര പരിശോധനയും സഹായവുമെത്തിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. പക്ഷെ, ഇൗ രംഗത്ത്​ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തരും വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു വേണം പുറത്തിറങ്ങാനെന്നും കോൺസുൽ ജനറൽ ഒാർമിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai Indian Consule General-Gulf News
Next Story