ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഓപൺ ഹൗസ് ഇന്ന്
text_fieldsദുബൈ: പ്രവാസി ഇന്ത്യക്കാർക്കായി ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ശനിയാഴ്ച ഓപൺ ഹൗസ് നടക്കും. ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും പ്രവാസികൾക്ക് പരാതികൾ ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ രാവിലെ 11 മണി മുതൽ ഒരു മണിവരെയാണ് ഓപൺ ഹൗസ് നടക്കുക. കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനും മറ്റു ഉദ്യോഗസ്ഥരും പങ്കെടുക്കും. പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. നേരിട്ട് എത്തിച്ചേരുന്നവർക്ക് പരാതികൾ അറിയിക്കാൻ അവസരമുണ്ടാകുമെന്നും സമൂഹ മാധ്യമങ്ങൾ വഴി അധികൃതർ അറിയിച്ചു.
സതീഷ് കുമാർ ശിവൻ കോൺസുൽ ജനറലായി ചുമതലയേറ്റ ശേഷം സംഘടിപ്പിക്കുന്ന ആദ്യ ഓപൺ ഹൗസാണിത്. പങ്കാളിത്തം അനുസരിച്ച് ഭാവിയിൽ കൂടുതൽ ഓപൺ ഹൗസുകൾ ഒരുക്കാനും കോൺസുലേറ്റ് ആലോചിക്കുന്നുണ്ട്. നേരത്തെ തുടർച്ചയായി നടന്നുവന്ന ഓപൺ ഹൗസ് കോവിഡ് കാലത്താണ് നിലച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
