ദുബൈ ഇൻകാസ് വിജയമാഘോഷിച്ചു
text_fieldsലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഇൻകാസ് പ്രവർത്തകർ
ദുബൈ: ഫാഷിസ്റ്റ് മനോഭാവത്തിനുള്ള തിരിച്ചടിയാണ് ഇൻഡ്യ മുന്നണിയുടെ മുന്നേറ്റമെന്നും കേരളത്തിലെ വിജയത്തിന് പിന്നിൽ യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനവും പിണറായി സർക്കാറിന്റെ പരാജയവുമാണെന്ന് ദുബൈ ഇൻകാസിന്റെ വിജയാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒ.ഐ.സി.സി/ഇൻകാസ് ഗ്ലോബൽ സെക്രട്ടറി അഡ്വ. ആഷിക് അഭിപ്രായപ്പെട്ടു. ദുബൈ ഇൻകാസ് പ്രസിഡന്റ് റഫീഖ് മട്ടന്നൂരിന്റെ അധ്യക്ഷതയിൽ ചേർന്ന വിജയാഘോഷത്തിൽ ദുബൈ ഇൻകാസ് നേതാക്കളായ ബി.എ. നാസർ, ടൈറ്റസ് പുല്ലൂരാൻ, അജിത്ത് കണ്ണൂർ, സി.എ. ബിജു, ബാലകൃഷ്ണൻ അലിപ്ര, മോഹൻദാസ് ആലപ്പുഴ, ഷൈജു അമ്മാനപ്പാറ, ബാലൻ പവിത്രൻ, നൂറുദ്ദീൻ, റിയാസ് മുണ്ടേരി, ഉദയ വർമ, അനന്തൻ, അഖിൽ തൊടിക്കുളം, ബഷീർ നാരായണിപ്പുഴ, ബൈജു സുലൈമാൻ, ഷാനിഫ്, മൊയ്തു കുറ്റ്യാടി, സുനിൽ നമ്പ്യാർ, റോയ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

