മിടുക്കരായ വിദ്യാർഥികൾക്ക് ദുബൈ ഇമിഗ്രേഷന്റെ ആദരം
text_fieldsലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിക്കുന്നു
ദുബൈ: പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർഥികളെ ദുബൈ ഇമിഗ്രേഷൻ വിഭാഗം ആദരിച്ചു. ‘ഇന്നലെകളുടെ പൈതൃകത്തിൽനിന്ന്, നാളെയുടെ നായകന്മാർ’ എന്ന തലക്കെട്ടിൽ ദുബൈ ഇമിഗ്രേഷൻ ആസ്ഥാന മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വിദ്യാർഥികൾ ആദരമേറ്റുവാങ്ങിയത്. സാമൂഹിക വർഷത്തിന്റെയും യു.എ.ഇ വിദ്യാഭ്യാസ ദിനത്തിന്റെയും ഭാഗമായിട്ടായിരുന്നു പരിപാടി.
വിദ്യാർഥികളുടെ പഠനരംഗത്തെ മികച്ച പ്രകടനം അംഗീകരിക്കുകയും അക്കാദമിക നേട്ടങ്ങൾക്കായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വകുപ്പിലെ നിരവധി അസി. ഡയറക്ടർമാരും വിദ്യാർഥികളുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

