ദുബൈ ഇമിഗ്രേഷൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദുബൈ: രോഗികളുടെയും ദുരിതമനുഭവിക്കുന്നവരുടെയും ജീവൻ രക്ഷിക്കാനുള്ള മാനുഷിക ശ്രമങ്ങൾക്ക് പിന്തുണയുമായി ദുബൈ ഇമിഗ്രേഷൻ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3ൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘എന്റെ രക്തം, എന്റെ രാജ്യത്തിന്’ എന്ന പേരിലാണ് സംരംഭം നടത്തിയത്.
ദുബൈ ഹെൽത്തിന് കീഴിലുള്ള ദുബൈ രക്തദാന കേന്ദ്രവുമായും ഹെൽത്ത് കെയർ സർവിസസ് സെക്ഷനുമായും സഹകരിച്ചായിരുന്നു പരിപാടി. ദുബൈയിലെ രോഗികൾക്ക് ആവശ്യമായ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കുക എന്നതായിരുന്നു സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ഇമിഗ്രേഷൻ ജീവനക്കാർക്കിടയിൽനിന്ന് മികച്ച പങ്കാളിത്തമാണ് ക്യാമ്പിന് ലഭിച്ചത്. ഇത്തരത്തിലുള്ള സൽപ്രവൃത്തികളിലൂടെ ദുബൈ സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തം വീണ്ടും ഊട്ടിയുറപ്പിക്കുന്നുവെന്ന് ദുബൈ ഇമിഗ്രേഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

