ദുബൈ ഇമിഗ്രേഷൻ സൈക്ലിങ് റാലി
text_fieldsദുബൈ ഇമിഗ്രേഷൻ സംഘടിപ്പിച്ച സൈക്ലിങ് റാലി
ദുബൈ: സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതശൈലിക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ, ലോക സൈക്കിൾ ദിനത്തിൽ ദുബൈ ഇമിഗ്രേഷൻ (ജി.ഡി.ആർ.എഫ്.എ) മുശ് രിഫ് നാഷനൽ പാർക്കിൽ സൈക്ലിങ് റാലി സംഘടിപ്പിച്ചു. 130ലധികം ഉദ്യോഗസ്ഥർ റാലിയിൽ പങ്കാളികളായി.
ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി നേതൃത്വം നൽകിയ പരിപാടിയിൽ, ദുബൈ ഗവ. മാനവവിഭവ ശേഷി വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ സായിദ് അൽ ഫലാസി, യു.എ.ഇ സൈക്ലിങ് ഫെഡറേഷൻ പ്രസിഡന്റ് എൻജിനീയർ മൻസൂർ ബുസൈബ, സാമി അഹ്മദ് അൽ ഖംസി എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. വിവിധ അസി. ഡയറക്ടർ ജനറർമാർ, ദേശീയ സൈക്ലിങ് ടീം അംഗങ്ങൾ തുടങ്ങിയവരും റാലിയിൽ പങ്കെടുത്തു.
യു.എ.ഇയുടെ 2031 വിഷൻ പ്രകാരമുള്ള പരിസ്ഥിതി സൗഹൃദ വികസനവും കാർബൺ ഉൽപാദനം കുറക്കുന്നതിനുള്ള ശ്രമങ്ങളുമായി ഈ പരിപാടി ഒത്തുപോകുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.ദുബൈ ഇമിഗ്രേഷൻ സുസ്ഥിരത കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ സംരംഭം. ശാരീരിക ആരോഗ്യത്തെ പ്രോത്സാഹിപ്പിച്ച് ജീവനക്കാരെ ഉത്സാഹിപ്പിക്കുന്നതിലൂടെ, സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമതയും സന്തുലിതത്വവും വർധിപ്പിക്കാമെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

