Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗസ്സയിലേക്ക് അടിയന്തര...

ഗസ്സയിലേക്ക് അടിയന്തര സഹായമെത്തിക്കാൻ ‘ദുബൈ ഹ്യുമാനിറ്റേറിയൻ’ എയർബ്രിഡ്ജ്

text_fields
bookmark_border
ഗസ്സയിലേക്ക് അടിയന്തര സഹായമെത്തിക്കാൻ ‘ദുബൈ ഹ്യുമാനിറ്റേറിയൻ’ എയർബ്രിഡ്ജ്
cancel

ദുബൈ: ഗസ്സയിലെ ജനങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ അടിയന്തര വൈദ്യസഹായങ്ങളും ആരോഗ്യ സാമഗ്രികളും എത്തിക്കുന്നതിനായി ‘ദുബൈ ഹ്യുമാനിറ്റേറിയൻ’ പുതിയ എയർബ്രിഡ്ജ് സൗകര്യം ആരംഭിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശപ്രകാരമാണിത്​.

ഗസ്സയിൽ അനുഭവപ്പെടുന്ന കടുത്ത ആരോഗ്യ പ്രതിസന്ധിക്കും മാനുഷിക ദുരിതങ്ങൾക്കും ആശ്വാസമേകാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വിമാനം 11 മെട്രിക് ടൺ അവശ്യമരുന്നുകളുമായി രണ്ടു ദിവസം മുമ്പ്​ പുറപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മരുന്നുകൾ, ടെന്‍റുകൾ, പോഷകഗുണമുള്ള ബിസ്കറ്റുകൾ എന്നിവ വഹിച്ച്​ മൂന്ന് വിമാനങ്ങൾ കൂടി ഗസ്സയിലേക്ക് തിരിച്ചു.

ഈ നാല് സർവീസുകളിലൂടെ അടിയന്തര വൈദ്യസഹായത്തോടൊപ്പം താൽക്കാലിക അഭയകേന്ദ്രങ്ങളും പോഷകാഹാരങ്ങളും ദുരിതബാധിതർക്ക് നൽകാൻ സാധിക്കും. വരും ആഴ്ചകളിൽ ലോകാരോഗ്യ സംഘടനയുടെ ആകെ 150 മെട്രിക് ടൺ വൈദ്യസഹായങ്ങളും ആരോഗ്യ സംരക്ഷണ സാമഗ്രികളും ഗസ്സയിൽ എത്തിക്കുന്നതിനുള്ള വിപുലമായ ദൗത്യത്തിന്റെ ഭാഗമായാണ് ഈ സർവിസുകൾ.

ദുബൈ ഹ്യുമാനിറ്റേറിയന്‍റെ ആസ്ഥാനത്തുള്ള ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ലോജിസ്റ്റിക്‌സ് സെന്‍ററിൽ മുൻകൂട്ടി സംഭരിച്ചുവെച്ചിരുന്ന വസ്തുക്കളാണ് വിമാനങ്ങളിൽ അയക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ അടിയന്തര സഹായമെത്തിക്കാനുള്ള ദുബൈയുടെ ആഗോള ശൃംഖലയുടെ കാര്യക്ഷമത അടിവരയിടുന്നതാണ് ഈ ദൗത്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gazaworld health organizationEmergency AidDubai Humanitarian
News Summary - Dubai Humanitarian Airbridge to deliver emergency aid to Gaza
Next Story