12 കോടിയുടെ ഓണം ബമ്പർ അടിച്ചത് തനിക്കെന്ന് ദുബൈയിലെ ഹോട്ടൽ ജീവനക്കാരൻ
text_fieldsസെയ്തലവിക്ക് ഫോണിൽ കിട്ടിയ ലോട്ടറിയുടെ ചിത്രം
ദുബൈ: കേരള സർക്കാറിൻെറ 12 കോടിയുടെ ഒാണം ബമ്പർ അടിച്ചത് തനിക്കാണെന്ന് ദുബൈയിലെ ഹോട്ടൽ ജീവനക്കാരനായ സൈതലവി. നാട്ടിലുള്ള സുഹൃത്ത് മുഖേനയാണ് ടിക്കറ്റെടുത്തതെന്നും വയനാട് പനമരം സ്വദേശിയായ സൈതലവി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ദുബൈ അബൂഹയിലെ ഹോട്ടലിൽ പൊറോട്ട അടിക്കുന്ന ജോലിയാണ് സൈതലവിക്ക്.
നാട്ടിലുള്ള സുഹൃത്ത് അഹ്മദ് വഴി കോഴിക്കോട്ടുനിന്നാണ് ടിക്കറ്റെടുത്തത്. ഇതിന് ശേഷം ടിക്കറ്റിെൻറ ചിത്രം അദ്ദേഹം ഫോണിൽ അയച്ച് തന്നു. ടിക്കറ്റ് ഉടൻ കുടുംബത്തിന് കൈമാറുമെന്നാണ് പ്രതീക്ഷ.
മിക്ക ദിവസങ്ങളിലും ഇത്തരത്തിൽ ടിക്കറ്റ് എടുക്കാറുണ്ട്. ശേഷം വാട്സാപ്പ് വഴി അയക്കുകയാണ് ചെയ്യുന്നത്. ഒരുതവണ 10 ലക്ഷം രൂപ കിട്ടിയിരുന്നു. പണം കൈയിലെത്തിയാൽ വീടുവെക്കണമെന്നാണ് ആഗ്രഹം.
നിലവിൽ താമസം വാടക വീട്ടിലാണ്. കടംവീട്ടിയ ശേഷം ബാക്കി തുക ബാങ്കിൽ ഇടുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 11 വർഷത്തോളമായി ഗൾഫിലാണ്.