ദുബൈ ഹോളി ഖുർആൻ അവാർഡ്: ബഹ്റൈൻ സ്വദേശി ഒന്നാമത്
text_fieldsശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ അന്താരാഷ്ട്ര
ഹോളി ഖുർആൻ അവാർഡ് ജേതാക്കൾക്കൊപ്പം
ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡിന്റെ 27ാം എഡിഷൻ മത്സരത്തിൽ ബഹ്റൈൻ സ്വദേശിയായ മുഹമ്മദ് അൽ അമ്മരി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിവിധ രാജ്യങ്ങളിൽനിന്നായി 70 മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിന് ശനിയാഴ്ച രാത്രിയാണ് സമാപനമായത്. ലിബിയയിൽനിന്നുള്ള നാജി ബിൻ സുലൈമാൻ രണ്ടാം സ്ഥാനവും ഗാംബിയൻ സ്വദേശിയായ ശൈഖ് തിജാൻ അംബി മൂന്നാം സ്ഥാനവും മത്സരത്തിൽ കരസ്ഥമാക്കി.
ദുബൈ കൾചറൽ ആൻഡ് സയന്റിഫിക് അസോസിയേഷൻ ആസ്ഥാനത്ത് നടന്ന സമാപന ചടങ്ങിൽ വിജയികൾക്ക് ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ ആൽ മക്തൂമിനെ ‘ഇസ്ലാമിക് പേഴ്സണാലിറ്റി ഓഫ് ദ ഇയർ’ അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. ശൈഖ ഹിന്ദിനുവേണ്ടി ശൈഖ് സഈദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുരസ്കാരം ഏറ്റുവാങ്ങി.
ഹോളി ഖുർആൻ അവാർഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തെലങ്കാന സ്വദേശിയായ ശുഐബ് ശറഫുദ്ദീൻ മുഹമ്മദ് മത്സരത്തിൽ പങ്കെടുത്തിരുന്നു. കേരളത്തിൽ നടന്ന ദേശീയതല മത്സരത്തിൽ വിജയിച്ചശേഷമാണ് ദുബൈയിൽ ശുഐബ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

