Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ഹെലികോപ്​റ്റർ...

ദുബൈ ഹെലികോപ്​റ്റർ ഷോ നവംബറിൽ 

text_fields
bookmark_border
ദുബൈ ഹെലികോപ്​റ്റർ ഷോ നവംബറിൽ 
cancel

ദുബൈ: ദുബൈയിൽ ഇൗ വർഷത്തെ ഹെലികോപ്​റ്റർ ഷോ നവംബറിൽ നടക്കും. ‘ദുബൈ ഹെലി ഷോ 2018’ എന്ന്​ പേരിട്ടിരിക്കുന്ന പ്രദർശനം അൽ മക്തും അന്താരാഷ്​​്ട്ര വിമാനത്താവളത്തിലെ റോയൽ പവലിയനിൽ നവംബർ ആറ്​ മുതൽ എട്ട്​ വരെയാണ്​ നടത്തുക. യു.എ.ഇ. വൈസ്​ പ്രസിഡൻും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂമി​​​െൻറ രക്ഷകർതൃത്വത്തിലാണ്​ പരിപാടി. നാലാം വ്യവസായ വിപ്ലവത്തി​​​െൻറ ഭാഗമെന്ന്​ വിശേഷിപ്പിക്കപ്പെടുന്ന ഇൻറർനെറ്റ്​ ടു തിങ്​സ്​( ​െഎ.ഒ.ടി), റോബോട്ടിക്​സ്​, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ (എ.​െഎ), സ്വയം നിയന്ത്രിത വാഹനങ്ങൾ, ആധുനിക ​െഹലികോപ്​റ്ററുകൾ എന്നിവ സ്വകാര്യ മേഖലയിലും സർക്കാർ തലത്തിലും എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന്​ വിശദീകരിക്കുന്നതാവും പ്രദർശനം. ഇതോടൊപ്പം ‘ഹെലികോപ്​റ്റർ സാ​േങ്കതിക വിദ്യയും പ്രവർത്തനവും, സൈനികവും ആഭ്യന്തരവുമായ സുരക്ഷ’ എന്നീ വിഷയങ്ങളിൽ സമ്മേളനങ്ങളും നടക്കും.

മിഡിലീസ്​റ്റിനും പുറത്തുമുള്ള രാജ്യങ്ങളിലെ കസ്​റ്റംസ്​, സായുധ സേനാ വിഭാഗങ്ങൾ, അതിർത്തി രക്ഷാസേന, പൊലീസ്​, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, വ്യവസായ സുരക്ഷാ സേന തുടങ്ങിയവയുടെ പ്രതിനിധികൾ ഇതിൽ പ​െങ്കടുക്കും. പൊലീസിലെ വനിതകൾ, സ്​മാർട്​ ​െപാലീസിങ്, സുരക്ഷാ നടപടികളിൽ ​െഎ.ഒ.ടിക്കുള്ള സ്​ഥാനം തുടങ്ങി സുരക്ഷാ ഏജൻസികളുടെ ഏകോപനം വരെയുള്ള കാര്യങ്ങൾ ഇവിടെ ചർച്ചചെയ്യും. ലോകത്തെ മുൻനിര നിർമാതാക്കൾക്ക്​ സൈനിക, സിവിലിയൻ ആവശ്യങ്ങൾക്കുള്ള ഹെലികോപ്​റ്റർ സാ​േങ്കതിക വിദ്യകളും സേവനങ്ങളും വിശദീകരിക്കാനും പ്രദർശിപ്പിക്കാനുമുള്ള വേദിയാണിത്​. പുതിയ കച്ചവടക്കരാറുകൾക്കുള്ള അവസരവും ഷോയിലുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdubai helicopter show
News Summary - dubai helicopter show-uae-gulf news
Next Story