Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഘോഷങ്ങളിലെ മിച്ചഭക്ഷണം ഇനി ആവശ്യമുള്ളവരിലേക്ക്; പുതിയ പദ്ധതിയുമായി ദുബൈ

text_fields
bookmark_border
ആഘോഷങ്ങളിലെ മിച്ചഭക്ഷണം ഇനി ആവശ്യമുള്ളവരിലേക്ക്; പുതിയ പദ്ധതിയുമായി ദുബൈ
cancel

ദുബൈ: വിവാഹച്ചടങ്ങുകളിലും മറ്റ് ആഘോഷങ്ങളിലും മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്യാനൊരുങ്ങി ദുബൈ. ഭക്ഷണ സാധനങ്ങൾ പാഴാകുന്നത് തടയുന്നതിനും സമൂഹത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി യു.എ.ഇ ഫുഡ് ബാങ്കും ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്‍റ്​ അതോറിറ്റിയും (സി.ഡി.എ) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഉത്തരവാദിത്തമുള്ള ഉപഭോഗ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സി.ഡി.എ അടയാളപ്പെടുത്തുന്ന വിവാഹങ്ങളിൽ നിന്നും മറ്റ് പ്രധാന ചടങ്ങുകളിൽ നിന്നും മിച്ചം വരുന്ന ഭക്ഷണമാണ് ഇത്തരത്തിൽ ശേഖരിച്ച് വിതരണം ചെയ്യുന്നത്. ശേഖരണം, ഗതാഗതം, വിതരണം എന്നിവയെല്ലാം കർശനമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും അംഗീകൃത നിയന്ത്രണങ്ങളും പാലിച്ചായിരിക്കും നടപ്പിലാക്കുക. ഉപയോഗത്തിന് അനുയോജ്യവും ഗുണനിലവാരമുള്ളതുമായ ഭക്ഷണം മാത്രമേ ആവശ്യമുള്ളവരിലേക്ക് എത്തുന്നുള്ളൂ എന്ന് അധികൃതർ ഉറപ്പുവരുത്തും. ഭക്ഷണം പാഴാക്കാതെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്​ പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ഇരു സ്ഥാപനങ്ങളും ചേർന്ന് ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. സന്നദ്ധപ്രവർത്തകരെ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ പദ്ധതിയിടുന്നുണ്ട്.

ദുബൈ വെഡ്ഡിങ്​സ്​ മുൻകൈയെടുത്ത് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ കുടുംബങ്ങൾക്കും സമൂഹത്തിനും ഏറെ ഉപകാരമാക​ുമെന്ന് സി.ഡി.എ സോഷ്യൽ റെഗുലേഷൻ ആൻഡ് സർവീസസ് സെക്ടർ സി.ഇ.ഒ ഡോ. അഹമ്മദ് അൽ ഹാശിമി പറഞ്ഞു. ആഘോഷങ്ങളിൽ മിച്ചം വരുന്ന ഭക്ഷണം സുരക്ഷിതമായി വിതരണം ചെയ്യുന്നതിലൂടെ ഭക്ഷ്യവിഭവങ്ങളുടെ വിനിയോഗവും പരസ്പര സഹകരണവും വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിച്ചഭക്ഷണം ശേഖരിച്ച് ആവശ്യമുള്ളവരിലേക്ക് എത്തിക്കാനുള്ള യു.എ.ഇ ഫുഡ് ബാങ്കിന്‍റെ പ്രവർത്തനങ്ങൾക്ക് ഈ ശ്രമം വലിയ കരുത്താകുമെന്ന് യു.എ.ഇ ഫുഡ് ബാങ്ക് എക്സിക്യൂട്ടീവ് ടീം മേധാവി മനാൽ ഉബൈദ് ബിൻ യാറൂഫ് വ്യക്തമാക്കി. ദുബൈ സോഷ്യൽ അജണ്ട 33-ന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുന്ന ഈ പദ്ധതി, ഭക്ഷണം പാഴാക്കുന്നത് കുറക്കുന്നതിനും ദുബൈയിൽ ഉടനീളം നന്മയുടെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സംസ്കാരം കെട്ടിപ്പടുക്കുന്നതിനും സഹായിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dubai has launched a scheme to collect leftover food from celebrations and distribute it to those in need.
Next Story