തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയ കുഞ്ഞിന് രണ്ടാം ജന്മം
text_fieldsദുബൈ: തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയ കുഞ്ഞിെൻറ ജീവൻ സമയോചിതമായ ഇടപെടലിലൂടെ തിരിച്ചുപിടിച്ച രക്ഷാപ്രവർത്തകന് ആദരം. ദുബൈ കോർപറേഷൻ േഫാർ ആംബുലൻസ് സർവീസസിന് കീഴിലെ അടിയന്തിരഘട്ടങ്ങൾ നേരിടാനുള്ള സംഘത്തിൽ അംഗമായ ഇസാം അൽ ഫഖിയാണ് കുഞ്ഞുജീവെൻറ കാവൽക്കാരനായത്. അല തവാറിലെ വീട്ടിൽ മുലപ്പാൽ കുടിക്കുന്നതിനിടെയാണ് കുഞ്ഞിന് അപകടമുണ്ടായത്. ദേഹംമുഴുവൻ നീലനിറമായി അനക്കമറ്റ് കിടക്കുന്ന കുഞ്ഞിനെ കണ്ട പിതാവ് ഉടൻ 999 നമ്പറിൽ സഹായമഭ്യർത്ഥിച്ചു. അതിഗുരുതരാവസ്ഥയിലായ കുഞ്ഞിനടുത്തെത്തി ചികിൽസിക്കാൻ പോലും സമയമില്ലാതിരിക്കെ ജീവൻ രക്ഷിക്കാൻ ഇസാം അൽ ഫഖി സ്വീകരിച്ച വഴിയാണ് ശ്രദ്ധേയമായത്. കുഞ്ഞിെൻറ പിതാവിനെ സമാധാനിപ്പിച്ച ഇസാം കുഞ്ഞിനെ രക്ഷിക്കാനുള്ള പ്രാഥമിക ചികിൽസ പിതാവിനെക്കൊണ്ട്തന്നെ ചെയ്യിക്കുകയായിരുന്നു. േഫാണിലൂടെ വ്യക്തമായും ലളിതമായും നൽകിയ നിർദേശങ്ങൾക്ക് അത്ഭുതകരമായ ഫലമാണ് ഉണ്ടായത്. രണ്ട് വിരലുകൾ ഉപയോഗിച്ച് സിപിആർ നൽകാനുള്ള നിർദേശമാണ് ഇസാം നൽകിയത്. ഒരു മിനിറ്റിൽ താഴെ സമയം മാത്രമാണ് കുഞ്ഞിനെ രക്ഷിക്കാനുണ്ടായിരുന്നത്. ഇൗ സമയത്തിനുള്ളിൽ തന്നെ പാല് പുറംതള്ളിയ കുഞ്ഞ് സുബോധം വീണ്ടെടുത്തു. അതേസമയം തന്നെ അയച്ച ആംബുലൻസ് സ്ഥലത്തെത്തി കുഞ്ഞിനെ ലത്തീഫ ആശുപത്രിയിലെത്തിച്ച് തുടർ ചികിൽസയും ഉറപ്പാക്കി. കുഞ്ഞിെൻറ നില തൃപ്തികരമായി തുടരുകയാണ്. ഒമ്പത് വർഷമായി ദുബൈ കോർപറേഷൻ േഫാർ ആംബുലൻസ് സർവീസസിൽ പ്രവർത്തിക്കുന്ന ഇസാം അൽ ഫഖിയെ ഒാപറേഷൻസ് ഡയറക്ടർ താലിബ് ഖുലൂം പ്രശസ്തി പത്രം നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
