Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫ് കർണാടകകോസ്തവ...

ഗൾഫ് കർണാടകകോസ്തവ സെപ്റ്റംബർ 10ന്​ ദുബൈയിൽ

text_fields
bookmark_border
ഗൾഫ് കർണാടകകോസ്തവ സെപ്റ്റംബർ 10ന്​ ദുബൈയിൽ
cancel

ദുബൈ: കർണാടക ജനതയുടെ സംസ്കാരം, പൈതൃകം, സംഭാവനകൾ എന്നിവ ആഗോളതലത്തിൽ ആഘോഷിക്കുന്ന വാർഷിക ഉത്സവമായ ‘ഗൾഫ് കർണാടകോസ്താവ’ സെപ്റ്റംബർ 10ന്​ ദുബൈ ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിയ്ക്കുന്നു. ഗൾഫ് മേഖലയിലെ പ്രഗത്ഭരായ കർണാടക വ്യവസായികളുടെ സംഗമം, കർണാടക ഭക്ഷണ വിഭവങ്ങൾ ഉൾക്കൊള്ളുന്ന വിഭവ സമൃദ്ധമായ സദ്യ, നൃത്ത-സംഗീത പരിപാടികൾ എന്നിവ ചടങ്ങിനോടനുബന്ധിച്ചു നടക്കും.

സാമ്പത്തിക വിജയങ്ങൾക്കപ്പുറം സാമൂഹ്യ - സാമ്പത്തിക വളർച്ചയുടെ പുരോഗതിയ്ക്ക് ഗൾഫ്മ മേഖലയിൽ നേതൃത്വം നൽകിയ കർണാടക വ്യവസായ പ്രമുഖരെ ‘ഗൾഫ്​ രത്ന അവാർഡ്' നൽകി ആദരിയ്ക്കും.

‘കെജിഎഫ്: ചാപ്റ്റർ 2’ലെ പ്രവർത്തനത്തിന് പേരുകേട്ട സന്തോഷ് വ്യങ്കി അവതരിപ്പിക്കുന്ന താരനിബിഡമായ സംഗീതകച്ചേരി, ബിഗ്​ ബോസ്​ കന്നഡ ഓ.ടി.ടി സീസൺ 1 വിജയി രൂപേഷ് ഷെട്ടി, പ്രകാശ്​ തമിഴ്​നാട്, ദീപക്റായ് പനാജെ എന്നിവരുടെ കോമഡിഷോ, ഗുരുകിരൺ, ചൈത്ര എച്ച്.ജി എന്നിവർ നേതൃത്വം നൽകുന്ന സംഗീത പരിപാടികൾ, നാടോടിനൃത്തം, ‘റെട്രോടുമെട്രോ’എന്ന വിഷയത്തിൽ സാറാപിൻ റോയിയുടെ ചടുലമായ പാട്ടും നൃത്തവും ഗൾഫ്​ കർണാടകകോസ്തവയിൽ നടക്കും. ദുബൈ രാജ കുടുംബാംഗവും, എം.ബി.എം ഗ്രൂപ്പ് ചെയർമാനുമായ ശൈഖ്​ മുഹമ്മദ് മക്​തൂം ജുമാഅൽ മക്തൂം ചടങ്ങിൽ മുഖ്യാതിഥിയാകും. പ്രോഗ്രാമിൽ ആയിരത്തിലധികം അതിഥികൾ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiGulf Karnatakostava 2023
News Summary - Dubai: Gulf Karnatakostava 2023
Next Story