Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ഗ്ലോ​ബ് സോ​ക്ക​ർ...

ദു​ബൈ ഗ്ലോ​ബ് സോ​ക്ക​ർ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു; റൊ​ണാ​ൾ​ഡോ​ക്ക് മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ

text_fields
bookmark_border
ദു​ബൈ ഗ്ലോ​ബ് സോ​ക്ക​ർ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു; റൊ​ണാ​ൾ​ഡോ​ക്ക് മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ
cancel
camera_alt

ദു​ബൈ ഗ്ലോ​ബ് സോ​ക്ക​ർ അ​വാ​ർ​ഡ്​​വി​ത​ര​ണ ച​ട​ങ്ങി​ൽ ശൈ​ഖ് മ​ൻ​സൂ​ർ, ക്രി​സ്റ്റ്യാ​നോ

റൊ​ണാ​ൾ​ഡോ അ​ട​ക്ക​മു​ള്ള​വ​ർ​ക്കൊ​പ്പം


ദു​ബൈ: ഫു​ട്ബാ​ൾ പ്ര​തി​ഭ​ക​ൾ​ക്ക് ദു​ബൈ ഗ്ലോ​ബ് സോ​ക്ക​ർ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ നോ​ർ​വേ താ​രം ഇ​ർ​ലി​ൻ ഹാ​ല​ൻ​ഡ് മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ​പ്പോ​ൾ, ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ‘ആ​രാ​ധ​ക​രു​ടെ പ്രി​യ​താ​രം’ ഉ​ൾ​പ്പെ​ടെ മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി. ദു​ബൈ പാം ​ജു​മൈ​റ അ​റ്റ്ലാ​ന്റി​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. കൂ​ടു​ത​ൽ പു​ര​സ്കാ​ര​ങ്ങ​ളും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ്​ സ്വ​ന്ത​മാ​ക്കി​യ​ത്. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഇ​ർ​ലി​ൻ ഹാ​ല​ൻ​ഡ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ നേ​ടി അ​ൽ നാ​സ​ർ ക്ല​ബ് താ​രം കൂ​ടി​യാ​യ ക്രി​സ്റ്റ്യാ​നോ റോ​ണാ​ൾ​ഡോ നി​റ​ഞ്ഞു​നി​ന്നു. ആ​രാ​ധ​ക​രു​ടെ പ്രി​യ​താ​രം, മി​ക​ച്ച മി​ഡി​ലീ​സ്റ്റ് താ​രം, മ​റ​ഡോ​ണ അ​വാ​ർ​ഡ് എ​ന്നി​വ​യാ​ണ് റോ​ണാ​ൾ​ഡോ സ്വ​ന്ത​മാ​ക്കി​യ​ത്.

ബാ​ഴ്സ​ലോ​ണ​യു​ടെ ഐ​റ്റാ​ന ബോ​ൻ​മാ​റ്റി മി​ക്ക​ച്ച വ​നി​ത താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് മി​ക​ച്ച പു​രു​ഷ ക്ല​ബ്.

വ​നി​ത ക്ല​ബി​നു​ള്ള പു​ര​സ്കാ​രം ബാ​ഴ്സ​ലോ​ണ സ്വ​ന്ത​മാ​ക്കി. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ റോ​ഡ്രി മി​ക​ച്ച മി​ഡ്ഫീ​ൽ​ഡ​റാ​യും, എ​ഡേ​ഴ്സ​ൻ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ronaldoDubai Soccer Awarddubai.
News Summary - Dubai Globe Soccer Awards presented; Three awards for Ronaldo
Next Story