Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ​േഗ്ലാ​ബ്​...

ദു​ബൈ ​േഗ്ലാ​ബ്​ സോ​ക്ക​ർ അ​വാ​ർ​ഡ്​ കെ​യ്​​ല​ൻ എം​ബാ​പ്പെക്ക്​

text_fields
bookmark_border
ദു​ബൈ ​േഗ്ലാ​ബ്​ സോ​ക്ക​ർ അ​വാ​ർ​ഡ്​ കെ​യ്​​ല​ൻ എം​ബാ​പ്പെക്ക്​
cancel
camera_alt

ദുബൈ ​േഗ്ലാബ്​ സോക്കർ പുരസ്​കാരം സ്​പോർട്​സ്​ കൗൺസിൽ ചെയർമാൻ ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ

റാശിദ്​ ആൽ മക്​തൂമിൽ നിന്ന്​ എംബാപ്പെ ഏറ്റുവാങ്ങുന്നു

ദു​ബൈ: ദു​ബൈ ​േഗ്ലാ​ബ്​ സോ​ക്ക​ർ അ​വാ​ർ​ഡി​െൻറ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച താ​ര​മാ​യി കെ​യ്​​ല​ൻ എം​ബാ​പ്പെ​യെ തെ​ര​ഞ്ഞെ​ടു​ത്തു. താ​ര​നി​ബി​ഡ​മാ​യ ആ​ഘോ​ഷ​രാ​വി​ൽ അ​വ​സാ​ന നി​മി​ഷം​വ​രെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു റോ​ബ​ർ​ട്ട്​ ലെ​വ​​ൻ​ഡോ​വ്​​സ്​​കി​യെ മ​റി​ക​ട​ന്നാ​ണ്​ എം​ബാ​പ്പെ​യു​ടെ പു​ര​സ്​​കാ​ര നേ​ട്ടം. ആ​ദ്യ​മാ​യാ​ണ്​ എം​ബാ​പ്പെ ​േഗ്ലാ​ബ്​ സോ​ക്ക​ർ അ​വാ​ർ​ഡ്​ നേ​ടു​ന്ന​ത്. മെ​സ്സി​യും ക്രി​സ്​​റ്റ്യാ​നോ​യും ക​രീം ബെ​ൻ​സേ​മ​യും സ​ലാ​യു​മ​ട​ങ്ങു​ന്ന ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​നി​ന്നാ​ണ്​ ഫ്ര​ഞ്ച്​ താ​ര​ത്തി​െൻറ സ്ഥാ​നാ​രോ​ഹ​ണം. മി​ക​ച്ച ഗോ​ൾ സ്​​കോ​റ​ർ​ക്കു​ള്ള മ​റ​ഡോ​ണ അ​വാ​ർ​ഡ്​ റോ​ബ​ർ​ട്ട്​ ലെ​വ​ൻ​ഡോ​വ്​​സ്​​കി സ്വ​ന്ത​മാ​ക്കി. മി​ക​ച്ച വ​നി​ത താ​ര​മാ​യി സ്​​പെ​യി​നി​െൻറ അ​ല​ക്​​സി​യ പു​റ്റ​ല്ലാ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ജി​യാ​ൻ​ലു​ജി ഡോ​ണ്ണ​റു​മ്മ​യാ​ണ്​ മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ. ഇ​റ്റാ​ലി​യ​ൻ ദേ​ശീ​യ ടീ​മി​െൻറ പ​രി​ശീ​ല​ക​ൻ റോ​ബ​ർ​​ട്ടോ മാ​ൻ​സീ​നി​യാ​ണ്​ പ​രി​ശീ​ല​ക​ൻ. ഓ​ൾ ടൈം ​ഗോ​ൾ സ്​​കോ​റ​റാ​യി ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​റ്റ​ലി​യാ​ണ്​ മി​ക​ച്ച ടീം. ​ല​യോ​നാ​ഡോ ബൊ​നൂ​ച്ചി​യാ​ണ്​ മി​ക​ച്ച പ്ര​തി​രോ​ധ നി​ര താ​രം. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ദു​ബൈ ബു​ർ​ജ്​ ഖ​ലീ​ഫ​യി​ലെ അ​ർ​മാ​നി​യി​ലാ​യി​രു​ന്നു പു​ര​സ്​​കാ​ര ച​ട​ങ്ങ്. എം​ബാ​പ്പെ, ലെ​വ​ൻ​ഡോ​വ്​​സ്​​കി, റൊ​ണാ​ൾ​ഡീ​ഞ്ഞോ, പു​​റ്റ​ല്ലാ​സ്​​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. മ​റ്റു പു​ര​സ്​​കാ​ര​ങ്ങ​ൾ: ഫാ​ൻ​സ്​ ​െപ്ല​യ​ർ: ലെ​വ​ൻ​ഡോ​വ്​​സ്​​കി, ​പു​രു​ഷ ക്ല​ബ്​: ചെ​ൽ​സി, വ​നി​ത ക്ല​ബ്​: ബാ​ഴ്​​സ​ലോ​ണ, ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡ്​: സീ​രി എ, ​സ്​​പോ​ട്ടി​ങ്​ ഡ​യ​റ​ക്​​ട​ർ: സി​കി ബെ​ഗി​രി​സ്​​റ്റൈ​ൻ, ഏ​ജ​ൻ​റ്​: ഫെ​ഡ​റി​കോ പാ​സ്​​റ്റ​റെ​ല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robert LewandowskiMbappeDubai Globe Soccer Award
News Summary - Dubai Globe Soccer Award goes to Kylian Mbappe
Next Story