നാനാരുചികളുടെ ആഗോള മേള
text_fieldsദുബൈ: ഗ്ളോബല്‍ വില്ളേജില്‍ പോയി തുര്‍ക്കി ഐസ്ക്രീം കഴിക്കണമെന്നുണ്ടെങ്കില്‍ വലിയ ‘പാടാ’ണ്. ഫുഡ് സ്ട്രീറ്റിലെ ഐസ്ക്രീം കടയിലത്തെിയാല്‍ അവിടത്തെ മീശക്കാരന്‍െറ വക ഒരു കളിപ്പിക്കലുണ്ട്. ഇതാ കിട്ടി എന്നു കരുതി വായില്‍ വെള്ളമൊലിപ്പിച്ച് നിന്നാല്‍ അത് വഴുതിപ്പോകും. ഐസ്ക്രീം കോണ്‍ ചുണ്ടിനിടയിലൂടെ വില്‍പ്പനക്കാരന്‍ വലിച്ചുകൊണ്ടുപോകുമ്പോള്‍ ദേഷ്യം വരുമെങ്കിലൂം കണ്ടുനില്‍ക്കുന്നവര്‍ ശരിക്കും ആസ്വദിക്കുന്നുണ്ടാകും. ഇത്തരം വിനോദങ്ങളും വൈവിധ്യമാര്‍ന്ന രുചിവിശേഷങ്ങളുടെയും മേളം തന്നെയാണ് ആഗോള ഗ്രാമത്തില്‍.
ഇന്ത്യ പവലിയന് മുമ്പിലുള്ള ഭക്ഷണത്തെരുവില്‍ ഡസന്‍കണക്കിന് കിയോസ്ക്കുകളില്‍ നാനാതരൂം രുചികള്‍ നുണയാം. ജപ്പാനീസ്, തുണീഷ്യന്‍, കനേഡിയന്‍, ഫിലിപ്പീന്‍സ്, ലബനീസ്, ഇറ്റാലിയന്‍ ഭക്ഷണങ്ങള്‍ ഉയര്‍ത്തിവിടുന്ന കൊതിപ്പിക്കുന്ന ഗന്ധങ്ങളിലൂടെ ഒന്നു രുചിച്ചുനോക്കാതെ മുന്നോട്ടുനീങ്ങാന്‍ പ്രയാസമാകും. നൂറിലേറെ ഭക്ഷ്യകിയോസ്ക്കുകളാണ് ഇവിടെയുള്ളത്. ഇന്ത്യന്‍ ഭക്ഷണവും ലഭിക്കും. സന്ദര്‍ശകര്‍ക്ക് ഏറെ ഇഷടമായ ഒരിനമാണ് കറക്ക് ചായ. ആറു ലക്ഷത്തിലേറെ ചായകളാണ് ആദ്യത്തെ രണ്ടു മാസം വിറ്റത്. കടിക്കാന്‍ സമൂസയും കിട്ടും. ചെമ്മീന്‍ വിഭവങ്ങള്‍ മാത്രം ലഭിക്കുന്ന സ്റ്റാള്‍, കോണ്‍രൂപത്തിലുള്ള പിസ, തായ് പഴവര്‍ഗങ്ങള്‍ എന്നിവയും ഭക്ഷണപ്രേമികളുടെ ഇഷ്ടങ്ങളാണ്.
വിവിധ രാജ്യങ്ങളിലെ രുചി നന്നായി ആസ്വദിച്ച് കഴിക്കാന്‍ വലിയ റസ്റ്റോറന്‍റുകളുടെ നീണ്ട നിരയും ഇത്തവണ ഗ്ളോബല്‍ വില്ളേജിലുണ്ട്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, സിറിയ, ഇറാന്‍, പാകിസ്താന്‍, ലെവന്ത്, ബോസ്നിയ, അമേരിക്ക, ബഹ്റൈന്‍, ഈജിപ്ത്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള മികച്ച റസ്റ്റോറന്‍റുകളാണ് ഇവിടെ രൂചിക്കൂട്ടൊരുക്കുന്നത്.
ഇന്ത്യ പവലിയനകത്തും പുറത്തും ഭക്ഷണ ശാലകളുണ്ട്. ഇന്ത്യന്‍ വിഭവങ്ങളായ പാനിപുരിയും ഭോല്‍പുരിയും സമൂസയുമെല്ലാം പവലയിനകത്തെ അഞ്ച് ഒൗട്ട്ലെറ്റുകളില്‍ ലഭിക്കും. ഇനി ദോശയും ഇഡലിയും വടയുമെല്ലാം രുചിക്കണമെന്ന് തോന്നുന്നുണ്ടോ. ഇന്ത്യാ പവലിയന് പുറത്ത് വരിക. മലയാളികള്‍ നടത്തുന്ന കടയും നാടന്‍ വിഭവങ്ങളുമുണ്ട്. സമോവറിലുണ്ടാക്കുന്ന രുചിയുള്ള ചായ വരെ.
മണിക്കൂറുകള്‍ നീളുന്ന ഉല്ലാസ, ഷോപ്പിങ്,വിനോദ അനുഭവങ്ങള്‍ക്കിടയില്‍ വിശപ്പകറ്റാനും ലോക രുചികളറിയാനും ‘ആഗോള ഗ്രാമത്തിലെ ഭക്ഷണശാലകളിലേക്ക് ജനം ഇരച്ചുകയറുക തന്നെയാണ്.
ഇത്തവണ 21ാമത് പതിപ്പില്‍ ആദ്യ രണ്ടുമാസം 23 ലക്ഷം പേരാണ് ഗ്ളോബല്‍ വില്ളേജ് സന്ദര്‍ശിച്ചത്. 2016 നവംബര്‍ ഒന്നിന് തുടങ്ങിയ മേള ഏപ്രില്‍ എട്ടുവരെയയുണ്ടാകും. ദിവസവും വൈകിട്ട് നാലുമണിക്ക് പ്രവര്‍ത്തനം തുടങ്ങും. 15 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ശനി മുതല്‍ ബുധനാഴ്ച വരെ വൈകിട്ട് നാലു മുതല്‍ 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും നാലു മണി മുതല്‍ ഒരു മണിവരെയുമാണ് പ്രവര്‍ത്തന സമയം. തിങ്കളാഴ്ചകളില്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമാണ് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
