ദുബൈ േഗ്ലാബ് സോക്കർ അവാർഡ്: മെസ്സി, ക്രിസ്റ്റ്യാനോ, സലാഹ് പട്ടികയിൽ
text_fieldsദുബൈ: ദുബൈ േഗ്ലാബ് സോക്കർ പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കാനുള്ള പട്ടിക പുറത്തുവിട്ടു. പുരുഷ വിഭാഗത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, മുഹമ്മദ് സലാഹ്, കെയ്ലൻ എംബാപ്പെ, റോബർട്ട് ലെവൻഡോവ്സ്കി, കരീം ബെൻസേമ എന്നിവർ ഉൾപ്പെടുന്നു. വനിത വിഭാഗത്തിൽ ലൂസി ബ്രോൺസ്, അലക്സിയ പുട്ടെല്ലാസ്, ജെന്നിഫർ ഹെർമോസോ, സാമന്ത കെർ, ലീകെ മാർട്ടെൻസ്, അലക്സ് മോർഗൻ എന്നിവരെയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്. ഡിസംബർ 27ന് അർബാനി ഹോട്ടലിൽ നടക്കുന്ന ചടങ്ങിലായിരിക്കും പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. നിലവിൽ രണ്ടാം റൗണ്ട് വോട്ടിങ്ങാണ് നടക്കുന്നത്. ഗ്ലാബ് സോക്കർ അവാർഡിെൻറ വെബ്സൈറ്റിലൂടെ (vote.globesoccer.com) എല്ലാവർക്കും വോട്ട് രേഖപ്പെടുത്താം. ഈ മാസം 20ന് വോട്ടിങ് സമാപിക്കും. ഇതിൽ വിജയിയാകുന്നവരിൽനിന്ന് ഇൻറർനാഷനൽ ജൂറിയായിരിക്കും അന്തിമ വിജയിയെ തെരഞ്ഞെടുക്കുക.

