Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇനി കാണാം ...

ഇനി കാണാം  ഇന്നലെയുടെ,  ഇന്നി​െൻറ,  നാളെയുടെ DUBAI

text_fields
bookmark_border
ഇനി കാണാം  ഇന്നലെയുടെ,  ഇന്നി​െൻറ,  നാളെയുടെ DUBAI
cancel

ദുബൈ: കാലങ്ങളുടെ കാത്തിരിപ്പിനറുതി, യു.എ.ഇയിലെ ഏറ്റവും മികച്ച കാഴ്​ച വിരുന്നാസ്വദിക്കാൻ പുതുവർഷത്തിൽ ദുബൈ ഫ്രെയിമിലേറാം. ഇൗ ചരിത്ര നഗരത്തി​​​െൻറ പൈതൃകവും കുതിപ്പും ഒരു കണ്ണാടിപ്പാലത്തി​​​െൻറ അപ്പുറവും ഇപ്പുറവും നിന്നാസ്വദിക്കാം.  നഗരത്തിലെ താമസക്കാരുടെ  പ്രിയപ്പെട്ട സംഗമകേന്ദ്രമായ സബീൽ പാർക്കിലാണ്​  150 മീറ്റർ ഉയരത്തിലുള്ള രണ്ട്​ കണ്ണാടി തൂണുകളും അവക്ക്​ മധ്യത്തിലായി 93 മീറ്റർ നീളമുള്ള പാലവും ചേരുന്ന ഇൗ വിസ്​മയം ഉയർത്തിയത്​.​  7,145 ചതുരശ്ര മീറ്റർ വിസ്​തൃതിയുള്ള ഫ്രെയിം പൂർത്തിയാക്കാൻ 25 കോടി ദിർഹമാണ്​ ചെലവിട്ടത്​.  കാലത്തിലൂടെ കൈപിടിച്ചു നടത്തുന്ന അതി മനോഹരമായ മ്യൂസിയത്തിലൂടെ കടന്നു വേണം ഫ്രെയിമിനു മുകളിലേക്ക്​ പോകാൻ. 

കടലിരമ്പവും ക​േമ്പാളങ്ങളും കാഴ്​ചയും ശബ്​ദവും മാത്രമല്ല, പഴമയുടെ സുഗന്ധം പോലും മനസിലെത്തിക്കുന്നു. പള്ളിക്കൂടത്തിനുള്ളിലിരുന്ന്​  പാഠങ്ങളോതുന്ന പെൺകുട്ടികളും ഒാർമകൾ തുന്നിച്ചേർക്കുന്ന തുന്നൽകാരനും സുഗന്ധ വ്യഞ്​ജനങ്ങൾ നിറഞ്ഞ സൂക്കുമെല്ലാം ചേരു​േമ്പാൾ കാലം ഒരുവേള ഖനീഭവിച്ചു നിൽക്കും. തയ്യൽ യന്ത്രത്തി​​​െൻറ താളവും പാഠശാലയിൽ നിന്നുള്ള മുഴക്കങ്ങളും അതിന്​ അകമ്പടിയാവും. ഇന്നു കാണുന്ന നഗരവും നേട്ടങ്ങളുമെല്ലാം എവിടെ നിന്ന്​ എപ്രകാരം തുടങ്ങിയെന്ന്​ ഒാരോ സന്ദർശകരെയും ഒാർമപ്പെടുത്തുന്ന കാഴ്​ചകൾ കടന്ന്​ വർത്തമാന കാലത്തി​​​െൻറ മുകൾ തട്ടിലേക്ക്​.   ദുബൈയുടെ പ്രൗഢിയും വാസ്​തുശിൽപ ചാരുതയും വിളിച്ചോതുന്ന  ഫ്രെയിമി​നു മുകളിലെത്തി തെക്കുഭാഗത്ത്​ നിന്നു നോക്കിയാൽ ആകാശം മുത്തമിടുന്ന കൂറ്റൻ ടവറുകളും ആധുനിക വാഹനങ്ങൾ കുതിച്ചു പായുന്ന ശൈഖ്​ സായിദ്​ റോഡും ഉൾക്കൊള്ളുന്ന പുതുയുഗ ദുബൈ കാണാം. വടക്കു ഭാഗത്ത്​ പള്ളി മിനാരങ്ങളും ദേര, ഉം ഹുറൈർ, കറാമ തുടങ്ങിയ പഴയ ദുബൈയുടെ ദ​ൃശ്യങ്ങളും. 

ദുബൈ ഫ്രെയിം കാണാൻ ഇറങ്ങും മുൻപ്​
രാവിലെ പത്തു മുതൽ ​ൈവകീട്ട്​ ഏഴു മണി വരെയാണ്​ ഫ്രെയിം സന്ദർശനം അനുവദിക്കുക. സബീൽ പാർക്കി​​െൻറ നാലാം നമ്പർ ഗേറ്റാണ്​ ​ഫ്രെയിമിലേക്കുള്ളത്​. 50 ദിർഹമാണ്​ മുതിർന്നവർക്ക്​ ടിക്കറ്റ്​ നിരക്ക്​. മൂന്നു മുതൽ 12 വയസുവരെ പ്രായക്കാർക്ക്​ 20 ദിർഹം നൽകിയാൽ മതി. വയോധികർ, പ്രത്യേക പരിചരണം ആവശ്യമുള്ള നിശ്​ചയദാർഢ്യ വിഭാഗക്കാർ, അവരുടെ രണ്ട്​ സഹയാത്രികർ എന്നിവർക്ക്​ സൗജന്യ പ്രവേശനം അനുവദിക്കും. 
ആപ്പ്​ വഴിയോ വെബ്​സൈറ്റ്​ വഴിയോ ടിക്കറ്റ്​ ബുക്ക്​ ചെയ്​തു വേണം എത്താൻ. ഒരു സമയം നിശ്​ചിത എണ്ണം സന്ദർശകർക്കു മാത്രമേ മുകൾ തട്ടിലേക്ക്​ പ്രവേശനം നൽകൂ.മെട്രോ യാത്രികർക്ക്​ എ.ഡി.സി.ബി, ജാഫിലിയ എന്നിവയാണ്​ അടുത്ത 
സ്​റ്റേഷനുകൾ.

ഇവിടെ നിന്നുള്ള സെൽഫികളായിരിക്കും ഇനി ദുബൈ വാസികളുടെയും സന്ദർശകരുടെയും സോഷ്യൽ മീഡിയ പ്രൊഫലുകളിൽ നിറയുക. ചിത്രങ്ങളെടുക്കാനും ചിത്രമെഴുതാനും ആത്യാധുനിക സാ​​േങ്കതിക വിദ്യയുടെ പിന്തുണയിൽ സൗകര്യങ്ങളുണ്ട്​ മുകൾ തട്ടിൽ. നാളെയുടെ ദുബൈ എങ്ങിനെയാവുമെന്ന സൂചനകൾ സമ്മാനിക്കുന്ന ഗ്യാലറിയാണ്​ മറ്റൊരു മാസ്​റ്റർ പീസ്​. മ്യൂസിയം ഗ്യാലറി സമ്മാനിച്ചത്​ ഗൃഹാതുരത്വമാണെങ്കിൽ  ഗതാഗത മേഖലയിലും വൈദ്യശാസ്​ത്ര രംഗത്തും മറ്റുമായി രാഷ്​ട്രം നടത്താനിരിക്കുന്ന കുതിപ്പുകളെ കുറിച്ച്​ അഭിമാനവും ആവേശവും പകരുന്നതാണ്​ ഫ്യൂച്ചർ ഗാലറി. ഫ്രെയിം സന്ദർ​ശനത്തി​​​െൻറ സ്​മാരകമായി വാങ്ങാവുന്ന കീച്ചെയിനുകളും വസ്​ത്രങ്ങളും ഫ്രെയിമി​​​െൻറ ചെറുരൂപങ്ങളുമെല്ലാം ഒരുക്കി വെച്ച സ്​റ്റാളും കണ്ട്​ പുറത്തിറങ്ങാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai framegulf newsmalayalam news
News Summary - dubai frame-uae-gulf news
Next Story