വിസ സേവന നിലവാരം ഉയർത്താൻ ദുബൈ ഫോറം
text_fieldsജി.ഡി.ആർ.എഫ്.എ സംഘടിപ്പിച്ച ഫോറത്തിലെ സദസ്സ്
ദുബൈ: എമിറേറ്റിലെ വിസ സേവനങ്ങളുടെ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഉപയോക്താക്കളെ പങ്കെടുപ്പിച്ച് പ്രത്യേകം ഫോറം സംഘടിപ്പിച്ചു. ‘ഗസ്റ്റ് ഓഫ് ദ ഡയറക്ടർ കസ്റ്റമർ ഫോറം’ എന്ന പേരിൽ നടത്തിയ പരിപാടിയിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം നേടിയെടുക്കുകയാണ് ലക്ഷ്യം.
എൻട്രി ആൻഡ് റെസിഡൻസി പെർമിറ്റ് സെക്ടർ അസി. ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഖലഫ് അഹമ്മദ് അൽ ഗൈത്തിന്റെ നേതൃത്വത്തിൽ നടന്ന ഫോറത്തിൽ മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യ വിഭാഗം, യൂനിവേഴ്സിറ്റി വിദ്യാർഥികൾ, ആമർ സേവന കേന്ദ്രങ്ങളുടെ ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.
ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ശ്രദ്ധയോടെ കേൾക്കാനും സമൂഹത്തിന്റെ പങ്കാളിത്തത്തോടെ സർക്കാർ സേവനങ്ങൾ വികസിപ്പിക്കാനും പ്രത്യേക സെഷനും ഫോറത്തിൽ ഒരുക്കിയിരുന്നു. ജി.ഡി.ആർ.എഫ്.എയുടെ നിരവധി സേവനങ്ങൾ പ്രദർശിപ്പിക്കുകയും ഉപഭോക്താക്കളുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി അവ മെച്ചപ്പെടുത്താനും ലളിതമാക്കാനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
സ്പോൺസർഷിപ് ഫയലുകൾ തുറക്കൽ, റെസിഡൻസി പെർമിറ്റുകൾ പുതുക്കൽ, പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

