Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എം. ഹനീഫ് ഫുട്ബാൾ ടൂർണമെന്‍റ്​; ഹസ്​ലേഴ്​സ്​ എഫ്​.സി ജേതാക്കൾ

text_fields
bookmark_border
പി.എം. ഹനീഫ് ഫുട്ബാൾ ടൂർണമെന്‍റ്​; ഹസ്​ലേഴ്​സ്​ എഫ്​.സി ജേതാക്കൾ
cancel

ദുബൈ: ദുബൈ കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആറാമത് പി.എം. ഹനീഫ് മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിൽ ടീം ഡി.ഡി.പി ഹസ്​ലേഴ്​സ്​ എഫ്​.സി ജേതാക്കളായി. നോബ്​ൾ എഫ്​.സി ദുബൈ ടീം റണ്ണറപ്പായി. അൽ മദീന എ.സി. സ്​പെയർ പാർട്​സ്​, കെയ്​ൻസ്​ എഫ്​.സി ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി.

ഖിസൈസിലെ ടാലന്‍റ്​ സ്പോർട്സ് ഫെസിലിറ്റിയിൽ നടന്ന ടൂർണമെന്‍റ്​ ഡോ. പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. അൻവർ നഹ, പി.വി. നാസർ, സക്കീർ പലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, സലിം വെങ്കിട്ട, ഗഫൂർ അൽഫ പ്ലാസ്റ്റിക്, ബസാരി ഒപ്റ്റിക്കൽസ്, മെഡ്​ സെവൻ ഗ്രൂപ്പ്‌ പ്രതിനിധികൾ, അവന്യൂ ഗ്രൂപ്പ്‌, അരൂഹ ഹോളിഡേയ്‌സ്, ആൽഫ ഗാരേജ് തുടങ്ങിയ ബിസിനസ്​ പ്രമുഖരും, വനിതാ കെ.എം.സി.സി പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്‍റ്​ സിദ്ധീഖ് കാലൊടി, ട്രഷറർ സി.വി. അഷ്റഫ്, സലീന പുലാക്കൽ എന്നിവർ ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.ടൂർണമെന്‍റ്​ ചെയർമാൻ നാസർ പുത്തൂർ, സൈദലവി ചെറുകര, നംഷീദ് അലി, ജൗഹർ കാട്ടുങ്ങൽ, നൂറുദ്ധീൻ കുന്നപ്പള്ളി, അനസ് താഴെക്കോട്, സഹീർ വെട്ടത്തൂർ, ശിഹാബ് അമ്മിനിക്കാട്, ഷുഹൈബ് ആലിപ്പറമ്പ തുടങ്ങിയവർ നേതൃത്വം നൽകി.

അബ്ദുൽ ഗഫൂർ പി.വി.യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുജീബ് അമ്മിനിക്കാട്, ശംസുദ്ദീൻ മണലായ എന്നിവർ സംസാരിച്ചു. അസ്‌കർ കാര്യാവട്ടം സ്വാഗതവും ശിഹാബ് കായങ്കോടൻ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dubai Football Tournament Winners
Next Story