ദുബൈ ഫുഡ് ഡ്രൈവിന് തുടക്കം
text_fieldsദുബൈ ഫുഡ് ഡ്രൈവിന്റെ ഭാഗമായി പള്ളികളിൽ തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു
ദുബൈ: എമിറേറ്റിൽ കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരിക്കൽ ഉച്ചഭക്ഷണം നൽകുന്നതിനായി മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ സെന്റർ ഫോർ എൻഡോവ്മെന്റ് കൺസൽട്ടൻസി രൂപവത്കരിച്ച ദുബൈ ഫുഡ് ഡ്രൈവ് സംരംഭത്തിന് തുടക്കം.
എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ നമസ്കാരത്തിന് ശേഷമാണ് ഉച്ചഭക്ഷണ വിതരണം. ഇന്നലെ അഞ്ചു പള്ളികളിലായി നടന്ന ഭക്ഷണ വിതരണത്തിൽ 100ലധികം തൊഴിലാളികൾ പങ്കെടുത്തു. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സിന്റെ ഭാഗമാണീ കേന്ദ്രം. അർഹതപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്നതിലൂടെ സമൂഹത്തിൽ അവരോടുള്ള ഐക്യദാർഢ്യവും സ്നേഹം പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ സെന്റർ ഫോർ എൻഡോവ്മെന്റ് കൺസൽട്ടൻസി വ്യക്തമാക്കി.
രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന ജനവിഭാഗമെന്ന നിലയിൽ തൊഴിലാളികൾക്കുള്ള ആദരമായാണ് ഭക്ഷണവിതരണമെന്ന് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ സൈനബ് അൽ തമീമി പറഞ്ഞു. വരും ആഴ്ചകളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെ എണ്ണം 500 ആയി ഉയർത്തുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

