Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ നിന്ന്​...

ദുബൈയിൽ നിന്ന്​ വിമാനയാത്ര സുഗമമാക്കാൻ രണ്ടു സ്​മാർട്ട്​ സംവിധാനങ്ങൾ കൂടി വരുന്നു

text_fields
bookmark_border
ദുബൈയിൽ നിന്ന്​ വിമാനയാത്ര സുഗമമാക്കാൻ രണ്ടു സ്​മാർട്ട്​ സംവിധാനങ്ങൾ കൂടി വരുന്നു
cancel

ദുബൈ: ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ യാത്ര ചെയ്യുന്നവർക്ക്​ യാത്ര സുഗമമാക്കാൻ പുതിയ രണ്ടു സംവിധാനങ്ങൾ കൂടി വരുന്നു. ബയോമെട്രിക്​ സാ​േങ്കതിക വിദ്യ ഉപയോഗിച്ചുള്ള ചെക്ക്ഇന്‍, എമിഗ്രേഷന്‍ ക്ലിയറിൻസ്​ സംവിധാനവും  പുതിയ ഒാ​േട്ടാമേറ്റഡ്​ ഗേറ്റുകളുമാണിവ​. ടെർമിനൽ മൂന്നിൽ എമിറേറ്റ്​സ്​ എയർലൈൻ, ദുബൈ കസ്​റ്റംസ്​, ദുബൈ താമസകുടിയേറ്റ വകുപ്പ്​, ദുബൈ പൊലിസ്​, ദുബൈ എയർപോർട്ട്​സ്​ എന്നിവ ഉൾപ്പെടുന്ന സംയുക്​ത ഉദ്യമമാണിത്​.
12 മുതൽ 18 ആഴ്​ചകൾക്കകം  ഇൗ സംവിധാനങ്ങൾ നിലവിൽ വരുമെന്ന്​ എമിറേറ്റ്​സ്​ പത്രക്കുറിപ്പിൽ അറിയിച്ചു.  കഴിഞ്ഞ മേയിൽ പരീക്ഷണാടിസ്​ഥാനത്തിൽ തുടക്കമിട്ട പുതിയ സംവിധാനം വിജയമായതിനെ തുടർന്ന്​ വ്യാപിപിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആധുനിക സാ​േങ്കതിക വിദ്യ ഉപയോഗിച്ച്​ ദുബൈയിൽ നിന്ന്​ പുറത്തേക്കുള്ള യാത്ര സുഗമമാക്കുകയാണ്​ ലക്ഷ്യം. വ്യക്തികളുടെ മുഖം തിരിച്ചറിഞ്ഞ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്ന (ബയോമെട്രിക് ഫേഷ്യല്‍ റെക്ഗ്‌നിഷന്‍) പുതിയ ഗേറ്റുകളും പുതു തലമുറ സ ്മാര്‍ട്ട് ഗേറ്റുകളും പ്രവര്‍ത്തനമാരംഭിക്കും. പാസ്‌പോര്‍ട്ടും ബോര്‍ഡിങ്​ പാസുമില്ലാതെ യാത്രക്കാരെ യാന്ത്രികമായി തിരിച്ചറിയാനാകുന്ന സ്മാര്‍ട്ട് ഗേറ്റുകളാണിവ. യാത്രക്കാർക്ക്​ തങ്ങളുടെ ബയോമെട്രിക്​ വിവരങ്ങൾ മൊബൈൽ ഫോണിലെടുക്കുന്ന സെൽഫിയിലൂടെ രജിസ്​റ്റർ ചെയ്യാം. എമി​േററ്റ്​സ്​ ലോഞ്ചിലും  ചെക്​ ഇൻ മേഖലയിലുമുള്ള ബയോ മെട്രിക്​ രജിസ്​ട്രേഷൻ കിയോസ്​കുകളിലും ഇതിന്​ സംവിധാനമുണ്ടാകും.

വൺ ഗേറ്റ്​ എന്നറിയപ്പെടുന്ന ന്യൂ ജനറേഷൻ സ്​മാർട്ട്​ എമി​േ​ഗ്രഷൻ ഗേറ്റുകളാണ്​ പുതുതായി വരുന്ന മറ്റൊരു സംവിധാനം. നിലവിലെ ഇ ഗേറ്റുകൾക്കും എമ​േ​ഗ്രഷൻ കൗണ്ടറുകൾക്കും പുറമെയാണിത്​.ഈ സംവിധാനം നടപ്പാകുന്നതോടെ സമയം വൈകുന്നത് കുറക്കാനും ഉ​േദ്യാഗസ്​ഥര്‍ക്ക് മറ്റു ജോലികളില്‍ വ്യാപൃതരാവാനും സാധിക്കുമെന്ന് ദുബൈ എമിഗ്രേഷൻ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മർറി പറഞ്ഞു.ഈദ് പോലുള്ള അവധി സമയങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ വളരെ ഉപകാരപ്രദമാണ്. യാത്രക്കാരുടെ അനുഭവങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആറു എസുകള്‍ (സ്മാര്‍ട്ട്, സ്പീഡ്, സേവിങ്​, സര്‍വീസ്, സേഫ്റ്റി, സെക്യൂരിറ്റി) ആണ് ദുബൈ പൊലീസും എമിഗ്രേഷനും ദുബൈ എയര്‍പോര്‍ട്ടും ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamgulf newsmalayalam news
News Summary - dubai flight
Next Story