Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകണ്ണുകൾ കൈറ്റ്​...

കണ്ണുകൾ കൈറ്റ്​ ബീച്ചിലേക്ക്​

text_fields
bookmark_border
കണ്ണുകൾ കൈറ്റ്​ ബീച്ചിലേക്ക്​
cancel
camera_alt??????????-??????????????? ????? ???????? ????????? ??? ??????? ?? ??????? ????????????

ദുബൈ: കായികപ്രേമികൾ കാത്തിരിക്കുകയാണ്​ കൈറ്റ്​ ബീച്ചിലെ കാർണിവൽ തുടങ്ങാൻ. കളിയും കാര്യവുമായി മുന്നേറുന്ന ഫിറ്റ്​നസ്​ ചലഞ്ചി​​െൻറ രണ്ടാമത്തെ വീക്കൈൻറ്​ കാർണിവലാണ്​ 27,28 തീയതികളിൽ കൈറ്റ്​ ബീച്ചിൽ നടക്കുന്നത്​. സഫ പാർക്കിൽ നടന്ന ആദ്യ കാർണിവലിൽ കാൽലക്ഷത്തിലേറെപ്പേർ പ​െങ്കടുത്തുവെന്നാണ്​ കണക്ക്​. ഇവിടുത്തെക്കാൾ ആവേശകരമായ കായിക വിനോദങ്ങളാണ്​ കൈറ്റ്​ ബീച്ചിൽ കാത്തിരിക്കുന്നത്​. ബീച്ച്​ വോളി, ബീച്ച്​ ക്രിക്കറ്റ്​ എന്നിവയും പാട്ടും ഡാൻസും അക്രോബാറ്റിക്​സും നിറഞ്ഞ ആഫ്രോ^ബ്രസീലിയൻ ആയോധന കലയായ കപോയ്​റയും ഇവിടെ ഒരുക്കിയിട്ടുണ്ട്​. പ്ര​​ത്യേക ഫിറ്റ്​നസ്​ സോണുകളും ഇവിടെ ഉണ്ടാവും.

ജനങ്ങളെ വ്യായാമത്തിലേക്ക്​ തിരിച്ചുവിട്ട ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂമിനെ അബൂദബി കീരീടാവകാശിയും യു.എ.ഇ. സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ്​ മുഹമ്മദ്​ സായിദ്​ ആൽ നഹ്യാൻ അഭിനന്ദിച്ചു. ഫിറ്റ്​നസ്​ ചലഞ്ച് നേടിയ വൻ ജനപിന്തുണയിൽ സന്തോഷമുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.  

യു.എ.ഇയിൽ എമ്പാടുമുള്ള യൂത്ത്​ കൗൺസിലുകളെ ചലഞ്ചിൽ പ​െങ്കടുക്കാൻ ശൈഖ്​ ഹംദാൻ ആഹ്വാനം ചെയ്​തു. നവംബർ മൂന്ന്​, നാല്​ തീയതികളിൽ സ്​കൈ ഡൈവ്​ ദുബൈയിലും 10,11 തീയതികളിൽ ബുർജ്​ പാർക്കിലും 17,18 തീയതികളിൽ ഫെസ്​റ്റിവൽ സിറ്റിയിലുമാണ്​ അടുത്ത വീക്ക​െൻറ്​ കാർണിവലുകൾ നടക്കുക. കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ ഏത്​ പ്രായത്തിലുള്ളവർക്കും പ​െങ്കടുക്കാൻ പറ്റുന്ന വിധത്തിലാണ്​ കാർണിവെല്ലുകളിലെ കായിക ഇനങ്ങൾ തരം തിരിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsDubai fitness challenge
News Summary - Dubai fitness challenge-uae-gulf news
Next Story