ഫിറ്റ്നസ് ചലഞ്ച് കാർണിവലിൽ പെങ്കടുത്തത് കാൽ ലക്ഷത്തിലേറെപ്പേർ
text_fieldsദുബൈ: ഫിറ്റ്നസ് ചലഞ്ചിനോട് അനുബന്ധിച്ച് സഫ പാർക്കിൽ നടന്ന രണ്ട് ദിവസത്തെ വീക്കെനഡ് ഫിറ്റ്നസ് കാർണിവലിൽ പെങ്കടുത്ത് കാൽ ലക്ഷത്തിൽ കൂടുതൽ പേർ. വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് 1.30 മുതൽ രാത്രി 8.30 വരെയാണ് കാർണിവൽ നീണ്ടത്. 40 വ്യത്യസ്ത കായിക വിനോദങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. യോഗ ഫെസ്റ്റ് ദുബൈ സംഘടിപ്പിച്ച ഗ്ലോബൽ മാല യോഗ പരിപാടിയിൽ ആയിരത്തോളം പേർ പെങ്കടുത്തു. രണ്ട് മണിക്കൂർ നീണ്ട യോഗ പരിശീലനമാണ് ഇവർ നടത്തിയത്.
അമേരിക്കൻ ഫുട്ബാൾ, ബാസ്ക്കറ്റ് ബാൾ, ബോക്സിംഗ്, ക്രിക്കറ്റ്, ഗോൾഫ് എന്നിവ കൂടാതെ കുട്ടികൾക്കായി പ്രത്യേക വിഭാഗവും കാർണിവലിൽ ഉണ്ടായിരുന്നു. ഫിറ്റ്നസ് ചലഞ്ചിനുണ്ടായ വൻ സ്വീകാര്യതയിൽ സന്തോഷമുണ്ടെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി സയീദ് ഹറെബ് പറഞ്ഞു. ദുബൈയെ ഏറ്റവും ആരോഗ്യവും സന്തോഷവും ഉൗർജസ്വലതയും നിറഞ്ഞ നാടാക്കി മാറ്റാൻ സ്പോർട്സ് കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിഗതമായും ഗ്രൂപ്പ് അടിസ്ഥാനത്തിലും ചെയ്യാവുന്നതും നിശ്ചയദാർഢ്യ വിഭാഗത്തിൽപ്പെടുന്നവർക്ക് പെങ്കടുക്കാവുന്നതുമായ 54 തരം കായിക ഇനങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പറഞ്ഞു.
നട കയറ്റ മൽസരം, ഡ്രൈവർ ഫുട്ബാൾ മൽസരം തുടങ്ങിയവയൊക്കെ ഒരുക്കിയാണ് ആർടിഎ ഫിറ്റ്നസ് ചലഞ്ചിൽ പെങ്കടുക്കുന്നത്. കൂടാതെ ദേവാ, ഡിപി വേൾഡ്, ദുബൈ ഇക്കണോമി, ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ മുൻസിപ്പാലിറ്റി എന്നിവയും പ്രമുഖ കമ്പനികളുമെല്ലാം ജീവനക്കാർക്കായി വിവിധ കായിക മൽസരങ്ങൾ സംഘടിപ്പിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
