ജമ്പ് സ്ക്വാട്ടിൽ ദുബൈക്ക് ലോക റിക്കാർഡ്
text_fieldsദുബൈ: അകലെ നിന്ന് കണ്ടാൽ മലയാളികളുടെ തവളചാട്ടത്തോട് സാമ്യം തോന്നുന്ന ജമ്പ് സ്ക്വാട്ട് എന്ന അത്യുഗ്രൻ വ്യായാമത്തിലൂടെ ദുബൈ നേടിയത് ലോക റിക്കാർഡ്. ഫിറ്റ്നസ് ചലഞ്ചിെൻറ സമാപനത്തോടനുബന്ധിച്ച് ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന കാർണിവലിൽ 497 സ്ത്രീ പുരുഷൻമാർ ഒന്നിച്ച് ഒരു മിനിറ്റോളം ഇൗ വ്യായാമം ചെയ്തു. 471 ബ്രിട്ടീഷ് പൗരന്മാർ ചേർന്ന് സ്ഥാപിച്ച റിക്കാർഡ് ഇതോടെ പഴങ്കഥയായി.
കാലിനും വയറിനും കരുത്തും അഴകും നൽകുന്നതാണ് ജമ്പ് സ്ക്വാട്ട്. കൈകൾ തലക്ക് പിന്നിൽ കോർത്ത് കെട്ടി കുത്തിയിരുന്ന ശേഷം നേരെ മുകളിലേക്ക് എടുത്ത് ചാടുന്നതാണ് ഇൗ വ്യായാമത്തിെൻറ രീതി. ഒാൺലൈനിൽ രജിസ്റ്റർ െചയ്തവരിൽനിന്നാണ് ഇതിൽ പെങ്കടുത്തവരെ കണ്ടെത്തിയത്. ഒരേ പോലുള്ള ടീ ഷർട്ടുകൾ അണിഞ്ഞെത്തിയ സംഘം കുറച്ചു സമയം പരിശീലനവും വാംഅപ്പും ചെയ്ത ശേഷമാണ് റിക്കാർഡ് പ്രകടനം നടത്തിയത്.
