ദുബൈ ഫിറ്റ്നസ് ചലഞ്ച്: ആസ്റ്റര്‍ ഔദ്യോഗിക ആരോഗ്യ സംരക്ഷണ പങ്കാളി
text_fieldsഅലീഷാ മൂപ്പന്‍
ദുബൈ: നഗരവാസികളിൽ ആരോഗ്യശീലം വളർത്താൻ ലക്ഷ്യമിട്ട് ദുബൈ സർക്കാർ നടത്തുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ ഒൗദ്യോഗിക ഹെൽത്ത് കെയർ പാർട്ണറായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. ദുബൈ നിവാസികളെയും ആസ്റ്റർ ജീവനക്കാരെയും പങ്കാളികളാക്കിയാണ് ഫിറ്റ്നസ് ചലഞ്ചുമായി കൈകോർക്കുന്നത്. ഇൗ മാസം 29 മുതൽ നവംബർ 27 വരെയാണ് പരിപാടി.30 ദിവസം വിവിധ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പദ്ധതിയാണ് ദുബൈ ഫിറ്റ്നസ് ചലഞ്ച്.
ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിെൻറ രക്ഷാകർതൃത്വത്തിലാണിത്. ഇൗ കാലയളവിൽ കൈറ്റ് ബീച്ചിലെ പ്രത്യേക ബൂത്തിലൂടെ ആസ്റ്റര്‍ ഹോസ്പിറ്റലുകളും ക്ലിനിക്കുകളും ഫാര്‍മസികളും ചേര്‍ന്ന് വിവിധ ഫിറ്റ്നസ്, ഹെല്‍ത്ത്, വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കൈറ്റ് ബീച്ചിലെ ഫസ്റ്റ് എയ്ഡ് ബൂത്ത്, ഐസൊലേഷന്‍ സെൻറര്‍ എന്നിവക്കും ആസ്റ്ററിെൻറ പിന്തുണയുണ്ടാകും. കൈറ്റ് ബീച്ചിലെ ഫിറ്റ്നസ് വില്ലേജ് സന്ദർശിക്കുന്നവർക്ക് സൗജന്യ സെഷനുകളില്‍ പങ്കെടുക്കാം. റിെഫ്ലക്സ് ഇറ്റ് ഔട്ട്, പെഡല്‍ ഫോര്‍ പ്രൈസസ് എന്നീ രണ്ടു ഗെയിമുകളില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നേടാം. സ്വന്തം ഫിറ്റ്നസ് വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതിനൊപ്പം വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് ഗിഫ്റ്റ് ഹാംപറുകളും വൗച്ചറുകളും നേടാനും സാധിക്കും. fitness.1aster.com വഴി ഉയര്‍ന്ന നിരക്കിളവോടെ ആരോഗ്യ പരിശോധന പാക്കേജുകളും ലഭ്യമാക്കുന്നുണ്ട്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 27 വരെ പരിശോധനകളില്‍ പ്രത്യേക കിഴിവുകള്‍ നേടാം. ഡിസംബര്‍ 31ന് മുമ്പ് യു.എ.ഇയിലെ ഏതെങ്കിലും ആസ്റ്റര്‍ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും ഇത് ഉപയോഗപ്പെടുത്താം.
ആരോഗ്യം നിലനിര്‍ത്തുന്ന ഗുണകരമായ ശീലങ്ങള്‍ രൂപപ്പെടുത്താനും ശക്തിപ്പെടുത്താനും ഈ 30 ദിവസം ഉപകരിക്കുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഫിറ്റ്നസ് ചലഞ്ചിലും ആസ്റ്റർ പങ്കാളികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

