ദുബൈ ചലചിത്രോത്സവം ഇന്ന് കൊടിയേറും
text_fieldsദുബൈ: ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ചലചിത്രോത്സവങ്ങളുെട പട്ടികയിൽ ഇടംപിടിച്ച ദുബൈ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിെൻറ 14ാം അധ്യായത്തിന് ഇന്ന് തുടക്കമാവും. അറബ് സാമൂഹിക ജീവിതത്തിെൻറയും സാംസ്കാരിക മുന്നേറ്റത്തിെൻറയും വെള്ളിത്തിളക്കമായിരിക്കും ഇനിയുള്ള എട്ടു ദിനങ്ങളിൽ. 51 രാജ്യങ്ങളിൽ നിന്ന് 38 ഭാഷകളിലായി 140 ചിത്രങ്ങളാണ് ഇക്കുറി പ്രദർശിപ്പിക്കുക. 50 സിനിമകളുടെ വേൾഡ് പ്രിമിയർ പ്രദർശനമാവും ഇവിടെ. പ്രമുഖ ചലചിത്ര പ്രവർത്തകൻ സ്കോട്ട് കൂപ്പറിെൻറ ഹോസ്റ്റിൽസ് ആണ് ആദ്യ ചിത്രം. മദീനത്ത് ജുമേറയിലെയും വോക്സ് തീയറ്ററുകളിലെയും പ്രദർശനങ്ങൾക്കു പുറമെ ജെ.ബി.ആറിനടത്തുള്ള ദ ബീച്ചിൽ പൊതുജനങ്ങൾക്കായി സൗജന്യ പ്രദർശനങ്ങളും ഒരുക്കുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ വെച്ച് ഇൗജിപ്ഷ്യൻ എഴുത്തുകാരൻ വഹീദ് ഹമീദ്, ബ്രിട്ടിഷ് നടൻ സർ പാട്രിക് സ്റ്റുവർട്ട്, ബോളിവുഡ് താരം ഇർഫാൻ ഖാൻ, കേറ്റ് ബ്ലാൻഷെറ്റ് എന്നിവരെ പുരസ്കാരം നൽകി ആദരിക്കും. പുതുതരംഗമായി മാറുന്ന വിർച്വൽ റിയാലിറ്റി ചിത്രങ്ങളുടെ വൈവിധ്യമാർന്ന നിരയാണ് ഇൗ വർഷത്തെ ഒരു ആകർഷണീയത. മ്യൂസിക് ആൽബം, ഡോക്യുമെൻററി, കാർട്ടൂൺ, ഫീച്ചർ തുടങ്ങിയ വിഭാഗങ്ങളിലായി 13 വി.ആർ ചിത്രങ്ങൾ മേളയിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
