ദുബൈ ഫെസ്റ്റിവൽ ഫോർ യൂത്ത് മ്യൂസിക് 24ന്
text_fieldsദുബൈ: എമിറേറ്റിലെ കലാസാംസ്കാരിക വിഭാഗമായ 'ദുബൈ കൾചർ' നവംബർ 24ന് ദുബൈ ഫെസ്റ്റിവൽ ഫോർ യൂത്ത് മ്യൂസിക്-2022 എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിക്കും. യു.എ.ഇയിലെ യുവ കലാകാരൻമാർക്ക് വലിയ അവസരങ്ങൾ തുറക്കുന്ന പരിപാടിയായിരിക്കുമിത്.
തുടർന്നും എല്ലാവർഷവും നവംബറിൽ നടത്തപ്പെടുന്ന പരിപാടിയായാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. 15നും 35നും ഇടയിൽ പ്രായമുള്ളവർക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരമുള്ളത്. ദുബൈ കൾചറിന്റെ വെബ്സൈറ്റ് വഴി ഇതിന് അപേക്ഷിക്കാം.
മികച്ച ഗായകൻ, മികച്ച അറബിക് പ്ലേയിങ് (ഔദ്), മികച്ച ക്ലാസിക്കൽ പ്ലേയിങ്(വയലിൻ), മികച്ച പിയാനോ വാദനം, മികച്ച ഇന്റഗ്രേറ്റഡ് ഓർക്കസ്ട്ര എന്നീ മേഖലകളിലായി അവാർഡുകളും പരിപാടിയോടനുബന്ധിച്ച് ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

