ബഹിരാകാശ യാത്രികരുടെ ഭക്ഷണം രുചിക്കാം, ദുബൈ മേളയിൽ
text_fieldsദുബൈ: നൂറു വർഷത്തിനകം ചൊവ്വയിൽ നഗരം പണിയാൻ തീരുമാനിച്ച ശേഷം വെറുതെയിരിക്കുകയല്ല യു.എ.ഇ. ബഹിരാകാശ യാത്രികർക്ക് വേണ്ട വസ്ത്രം മുതൽ ഭക്ഷണം വരെയും ഗവേഷണം ചെയ്ത് രൂപ കൽപന ചെയ്ത് നാെളയിലേക്ക് അതിവേഗം കുതിച്ചു മുന്നേറുകയാണ്. പുതുതലമുറക്ക് ഇൗ ആശയത്തോട് ആഭിമുഖ്യം വളർത്താൻ ഒട്ടനവധി പദ്ധതികൾക്കും തുടക്കമിട്ടിരിക്കുന്നു. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന ദുബൈ ഇൻറർനാഷനൽ ഗവർമെൻറ് അച്ചീവ്മെൻറ്സ് എക്സിബിഷനിൽ ബഹിരാകാശ യാത്രികർക്കായി തയ്യാറാക്കിയ ഭക്ഷണം പ്രദർശിപ്പിച്ചിട്ടുണ്ട്. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിെൻറ പവലിയനിലെത്തി സന്ദർശകർക്ക് അൽപം രുചിച്ചു നോക്കുകയും ചെയ്യാം.
ഇതോടനുബന്ധിച്ച് നടക്കുന്ന ഫ്യൂച്ചർ സിറ്റി ഷോയിൽ ബഹിരാകാശത്ത് മാത്രമല്ല, ഇൗ ഭൂമിയിൽ സുഗമമായി സഞ്ചരിക്കുന്നതിനാവശ്യമായ മനോഹരമായ വാഹന മാതൃകകളും പ്രദർശിപ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ 120 മുതൽ 150 വരെ കിലോമീറ്റർ വേഗത്തിൽ പായാൻ ശേഷിയുള്ള യുനി ബൈക്ക്, യുനി ബസ്, യുനി കാർ മോഡലുകളാണ് ഇവയിൽ ഏറെ ശ്രദ്ധേയം. റോപ്േവ എന്ന പോലെ ഉയർത്തി നിർമിച്ച ലോഹത്തൂണുകളിൽ സ്ഥാപിച്ച റെയിലിലൂടെ സഞ്ചരിക്കുന്നവ ഇൗ വാഹനങ്ങൾ ഏറെ ചെലവു കുറവും സുരക്ഷിതവുമാണെന്ന് സാേങ്കതിക വിദ്യ അവതരിപ്പിച്ച സ്കൈ വേ കമ്പനിയുടെ വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
