ദുബൈ എക്സ്പൊ: കോവിഡ് റിപ്പോർട്ട് ചെയ്താൽ വേദികൾ അടച്ചേക്കാം
text_fieldsഎക്സ്പോയിലെ ക്രിസ്മസ്ദിന പരിപാടി വീക്ഷിക്കാനെത്തിയവർ
ദുബൈ: എക്സ്പോയിലെ ഏതെങ്കിലും വേദിയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ആ വേദി അണുനശീകരണത്തിനായി പൂർണമായും അടച്ചേക്കാമെന്ന് അധികൃതർ വ്യക്തമാക്കി. എക്സ്പോയുടെ കോവിഡ് സുരക്ഷ മാനദണ്ഡങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ജപ്പാൻ പവിലിയനിലെ റസ്റ്റാറൻറ് താൽക്കാലികമായി അടച്ചിരുന്നു. റസ്റ്റാറൻറ് ജീവനക്കാർക്ക് പോസിറ്റിവായതിനെ തുടർന്നാണ് അടച്ചത്. എക്സ്പോ ജീവനക്കാർക്ക് നടത്തുന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വേദിയിലെ പി.സി.ആർ പരിശോധന കേന്ദ്രങ്ങളുടെ എണ്ണം നാലായി വർധിപ്പിച്ചിട്ടുണ്ട്. എല്ലാ പവിലിയൻ ജീവനക്കാർക്കും പരിശോധന സൗജന്യമാണ്.

