ദുബൈ എക്സ്പോ 2020 : അടുത്ത വർഷം ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31വരെ
text_fieldsദുബൈ: ലോകത്തിനു മുന്നിൽ വിസ്മയങ്ങൾ തീർക്കാൻ തയാറെടുപ്പുകൾ നടത്തി ദുബൈ കാത്തിരുന്ന ആഗോള വ്യാപാര മേളയായ ദുബൈ എക്സ്പോ 2020 ഒക്ടോബർ ഒന്നിന് ആരംഭിച്ചേക്കും. 2021 ഒക്ടോബർ ഒന്നുമുതൽ 2022 മാർച്ച് 31വരെ എക്സ്പോ നടക്കാൻ സാധ്യതയേറിയതായി ബ്യൂറോ ഇൻറർനാഷനൽ ഡെസ് എക്സ്പോസിഷൻസ് (ബി.െഎ.ഇ) സെക്രട്ടറി ജനറൽ ദമിത്രി എസ്. കെർകെൻറസ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ബി.െഎ.ഇ അംഗരാജ്യങ്ങൾക്കിടയിൽ നടക്കുന്ന വോട്ടെടുപ്പ് പൂർത്തിയായശേഷം മാത്രമായിരിക്കും എക്സ്പോ നടക്കുന്ന തീയതികൾ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.
കോവിഡ്-19 വൈറസ് തീർത്ത മഹാമാരിയിൽ ലോകം അകപ്പെട്ടതോടെ ദുബൈ എക്സ്പോ 2020 ഒരു വർഷത്തേക്ക് നീട്ടിവെക്കണമെന്ന് ശുപാർശ ബ്യൂറോ ഇൻറർനാഷനൽ ഡെസ് എക്സ്പോസിഷൻ (ബി.ഐ.ഇ) എക്സിക്യൂട്ടിവ് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. ലോകം മുഴുവൻ ദുബൈയിലെത്തുന്ന മെഗാ മേളയിൽ പങ്കാളികളാവുന്ന അംഗരാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചും കോവിഡ് മാരിക്കെതിരെ ലോകം ഒറ്റക്കെട്ടായി പോരാട്ടം തുടരേണ്ടതിെൻറയും പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ അംഗരാജ്യങ്ങളും എക്സ്പോ 2020 നീട്ടിവെക്കണമെന്ന തരത്തിൽ നിർദേശം മുന്നോട്ടുവെച്ചത്. തീയതി മാറ്റുന്നത് ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളിൽ ഓർഗനൈസേഷെൻറ അംഗരാജ്യങ്ങളിൽനിന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ടുകൾ ആവശ്യമായതിനാൽ വോട്ടെടുപ്പ് നടത്താനായിരുന്നു തീരുമാനം.
ഏപ്രിൽ 24ന് തുടങ്ങിയ വെർച്വൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മേയ് 29ന് വോട്ടെടുപ്പ് പൂർണമാകുന്നതോടെ പുതിയ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ബി.െഎ.ഇ പുറത്തുവിട്ട പുതിയ തീരുമാനം ദുബൈ എയർപോർട്സ് ചെയർമാനും ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയും എക്സ്പോ 2020 ദുബൈ ഹയർ കമ്മിറ്റി ചെയർമാനുമായ ശൈഖ് അഹമദ് ബിൻ സയീദ് അൽ മക്തൂം സ്വാഗതം ചെയ്തു. ലോകത്തിെൻറ കാത്തിരിപ്പിന് അറുതിവരുത്തുന്ന എക്സ്പോ 2020 ആരംഭിക്കുന്നതോടെ ലോകം ദുബൈയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ദുബൈ എക്സ്പോ 2020 ഭംഗിയായി നടത്തുവാൻ ഇൗ തീരുമാനം ഏറെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും മെഗാമേളയുടെ ഔദ്യോഗിക പേര് ദുബൈ എക്സ്പോ 2020 എന്ന് ഉപയോഗിക്കുന്നത് തുടരാൻ അനുമതി നൽകണമെന്ന യു.എ.ഇ സർക്കാറിെൻറ ആവശ്യം ബി.ഐ.ഇ പരിഗണിച്ചേക്കുമെന്നാണ് സൂചന. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25 ദശലക്ഷത്തിലധികം പേരെയാണ് ദുബൈ സന്ദർശകരായി എക്സ്പോ നഗരിയിലേക്ക് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
