Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രൈവറില്ലാ കാറുകളെ...

ഡ്രൈവറില്ലാ കാറുകളെ സ്വീകരിക്കാൻ ദുബൈ എക്​സ്​പോ

text_fields
bookmark_border
ഡ്രൈവറില്ലാ കാറുകളെ സ്വീകരിക്കാൻ ദുബൈ എക്​സ്​പോ
cancel
camera_alt

ഡ്രൈവറില്ലാ കാർ (ഫയൽ ചിത്രം)

ദുബൈ: ലോകത്തെ ഏറ്റവും മികച്ച ഗതാഗത സൗകര്യങ്ങൾ ലഭ്യമായ നഗരമാണ്​ ദുബൈ. ഏറ്റവും പുതിയ സാ​ങ്കേതികവിദ്യയും നവീന ആശയങ്ങളും സ്വീകരിക്കുന്നതിൽ എമിറേറ്റിലെ ഗതാഗത വകുപ്പായ ആർ.ടി.എക്ക്​ ഒട്ടും മടിയില്ല. ഡ്രൈവറില്ലാ മെട്രോയും ട്രാമും അടക്കമുള്ള സൗകര്യങ്ങൾ അത്തരത്തിൽ ജനങ്ങൾക്ക്​ ലഭ്യമായതാണ്​. മെട്രോ 12 വർഷം പൂർത്തിയാക്കിയ സന്ദർഭത്തിൽ നിരത്തുകളിൽ ഡ്രൈവറില്ലാ കാറുകളും എത്തിക്കാനുള്ള ആലോചനയിലാണ്​ അധികൃതർ. ഏതാനും വർഷങ്ങൾക്കുള്ളിൽ നഗരത്തിലെ അഞ്ചു ശതമാനം കാബുകൾ ഡ്രൈവർ രഹിതമാക്കാനുള്ള പദ്ധതിക്ക്​ അംഗീകാരം ലഭിച്ചിട്ടുണ്ട്​. ദുബൈ ടാക്​സി കോർപറേഷ​െൻറ 2021-23 വർഷത്തെ പദ്ധതിയിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയിട്ടുള്ളത്​.
പദ്ധതി നടപ്പാക്കുന്നതിനായി ജനറൽ മോ​ട്ടോഴ്​സ്​ കമ്പനിയുടെ കീഴിലുള്ള ക്രൂസുമായി പങ്കാളിത്ത കരാർ ഒപ്പുവെച്ചിട്ടുമുണ്ട്​. 2030ഓടെ നാലായിരം ഇത്തരം കാറുകളാണ്​ നിരത്തിലിറക്കാൻ പദ്ധതിയിടുന്നത്​. രണ്ടുവർഷത്തിനകം ഇതി​െൻറ ആദ്യഘട്ട വാഹനങ്ങൾ ഓടിത്തുടങ്ങും. നിർമിതബുദ്ധിയും സ്​മാർട്ട്​ സംവിധാനങ്ങളും ചേർന്നുള്ള പുതുതലമുറ സംവിധാനങ്ങൾ ദുബൈയുടെ മുഖച്ഛായതന്നെ മാറ്റുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. എക്​സ്​പോ 2020 വേദിയിലാണ്​ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ആസൂത്രണം ചെയ്​തിട്ടുള്ളത്​. പ്രധാന പ്രവേശന കവാടത്തിൽനിന്ന്​ സ്​റ്റാഫ്​ ഓഫിസിലേക്ക്​ യാത്രക്കാരെ എത്തിക്കാനാണ്​ ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. മൂന്നുമാസം എല്ലാ മുൻകരുതലും സ്വീകരിച്ചാണ്​ പരീക്ഷണ​േയാട്ടം നടക്കുക.
16 മണിക്കൂർ വരെ ഉപയോഗിക്കാൻ കഴിയുന്ന വൈദ്യു​േതാർജത്തിൽ പ്രവർത്തിക്കുന്ന കാറുകളായിരിക്കും ഇതിന്​ ഉപയോഗിക്കുക. 10 പേർക്ക് ഇരുന്നും 5 പേർക്ക്​ നിന്നും ഇതിൽ യാത്ര ചെയ്യാനാവും. 25 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലാണ്​ സഞ്ചരിക്കുക. എക്​സ്​പോ 2020 ദുബൈയിൽ പ്രദർശിപ്പിക്കപ്പെടുന്ന നിരവധി ഗതാഗത മേഖലയിലെ കണ്ടുപിടിത്തങ്ങളിൽ പലതും നഗരത്തി​െൻറ ഭാവി പദ്ധതികളുടെ ഭാഗമാകും. എക്​സ്​പോ അവസാനിക്കു​േമ്പാൾ കൂടുതൽ ഇലക്​ട്രിക്​ വാഹനങ്ങൾ നിരത്തിൽ സജീവമാകുകയും ഡ്രൈവർ രഹിത കാറുകൾ നിരത്തുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചെയ്യുമെന്നാണ്​ കരുതപ്പെടുന്നത്​. കാർബൺ രഹിത വാഹനങ്ങൾ, ഇലക്​ട്രിക്​ ആൻഡ്​ ഹൈപ്പർലൂപ്​ പ്രതിവിധികൾ, ലൈറ്റ്​ ബൈക്​സ്​ എന്നിങ്ങനെ വൈവിധ്യമുള്ള പുത്തൻ കണ്ടുപിടിത്തങ്ങൾ എക്​സ്​പോയിൽ പ്രദർശിക്കപ്പെടുന്നുണ്ട്​. ഫ്രാൻസ്​, ഫിൻലൻഡ്​, ആസ്​ട്രേലിയ, മലേഷ്യ, യു.എസ്​, സ്​പെയിൻ എന്നീ രാജ്യങ്ങളാണ്​ ഗതാഗത മേഖലയിലെ പുതിയ കാഴ്​ചപ്പാടുകൾ അവതരിപ്പിക്കുന്നത്​. ഇവയിൽ പലതും ദുബൈ സ്വീകരിക്കാൻ സാധ്യതയുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driverless cars
News Summary - Dubai Expo to accept driverless cars
Next Story