Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈ എക്സ്പോ: ടിക്കറ്റ് നിരക്ക് 45 ദിർഹമായി കുറച്ചു
text_fieldsbookmark_border
ദുബൈ: ദുബൈ എക്സ്പോയിലെ ടിക്കറ്റ് നിരക്ക് എല്ലാ ദിവസവും 45 ദിർഹമായി കുറച്ചു. നേരത്തെ പ്രവൃത്തി ദിനങ്ങളിൽ 45 ദിർഹമും വാരാന്ത്യ അവധി ദിനങ്ങളിൽ 95 ദിർഹമുമായിരുന്നു പ്രവേശന നിരക്ക്. ഇനിമുതൽ എല്ലാ ദിവസവും 45 ദിർഹം മാത്രമായിരിക്കും നിരക്ക്.
18 വയസിൽ താഴെയുള്ളവർക്കും 59 വയസിന് മുകളിലുള്ളവർക്കും പ്രവേശനം സൗജന്യമായിരിക്കും. ടിക്കറ്റെടുക്കുന്നവർക്ക് 10 സ്മാർട് ക്യൂ ബുക്കിങ്ങുകളും ലഭിക്കും. ഇത്വഴി ബുക്ക് ചെയ്യുന്നവർക്ക് ക്യൂ നിൽക്കാതെ പവലിയനുകളിൽ പ്രവേശിക്കാം.
നേരത്തെ സീസൺ പാസിന്റെ നിരക്കും കുറച്ചിരുന്നു. 495 ദിർഹമായിരുന്നതാണ് 195 ദിർഹമായി കുറച്ചത്. കഴിഞ്ഞ ദിവസം എക്സ്പോ സന്ദർശകരുടെ എണ്ണം 1.20 കോടി കടന്നിരുന്നു.
Next Story

