Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിലേക്ക്​...

ദുബൈയിലേക്ക്​ സന്ദർശകരുടെ ഒഴുക്ക്​

text_fields
bookmark_border
ദുബൈയിലേക്ക്​ സന്ദർശകരുടെ ഒഴുക്ക്​
cancel

ദുബൈ: ലോകശ്രദ്ധ പിടിച്ചുപറ്റി എക്​സ്​പോ 2020ന്​​ തുടക്കമായതോടെ ദുബൈയിലേക്ക്​ വിവിധ രാജ്യങ്ങളിൽനിന്ന്​ വരുന്നവരുടെ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന. മേളയുടെ ഉദ്​ഘാടന ദിവസമായ വ്യാഴാഴ്​ച മാത്രം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്​സ്​ അഫയേഴ്​സ് (ജി.ഡി.ആർ.എഫ്.എ) 32,000ലധികം എൻട്രി പെർമിറ്റുകളാണ്​ അനുവദിച്ചതെന്ന്​ ലെഫ്​. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു. തൊട്ടടുത്ത ദിവസങ്ങളിലും വൻ വർധനവാണ് യാ​ത്രക്കാരുടെ എണ്ണത്തിലുണ്ടായത്. സന്ദർശകരെ സ്വാഗതം ചെയ്യാൻ ജി.ഡി.ആർ.എഫ്.എ സദാസമയം സജ്ജമാണെന്നും അൽ മർറി പറഞ്ഞു. പ്രതിദിനം ദുബൈ എയർപോർട്ടുകളിലെ പാസ്പോർട്ട് കൺട്രോൾ ഓഫിസർമാർ എൻട്രി, എക്​സിറ്റ് പോയൻറുകളിൽ കൈകാര്യം ചെയ്യുന്നത് 85,000ലധികം യാത്രക്കാരെയാണ്. നിലവിൽ ദിവസേന 47,000 ലധികം സഞ്ചാരികൾ ദുബൈയിലേക്ക് എത്തുന്നുണ്ട്​.
എക്​സ്​പോ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ദുബൈ എയർപോർട്ടുകളിലെ അറൈവൽ-ഡിപാർച്ചർ ഭാഗങ്ങളിൽ 122 സ്​മാർട്ട് ഗേറ്റുകളിൽ എക്സ്പോ ലോഗോ ആലേഖനം ചെയ്​തിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽനിന്ന് മേളയിലേക്ക് എത്തുന്ന സന്ദർശകരുടെ ആദ്യത്തെ പ്രവേശനകവാടമാണ് സ്​മാർട്ട് ഗേറ്റുകൾ. എക്സ്പോ എന്താണെന്ന് വിശദീകരിച്ചുകൊടുക്കാൻ പാസ്പോർട്ട് കൺട്രോൾ ഓഫിസർമാരെ പരിശീലിപ്പിച്ചിട്ടുണ്ട്​. യാത്രക്കാർക്ക് സന്ദർശകരുടെ ഏത് ചോദ്യത്തിനും ഉത്തരം നൽകാൻ കഴിയുന്നരീതിയിൽ പഠിപ്പിച്ചിട്ടുണ്ടെന്നും അഹ്‌മദ്‌ അൽ മർറി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Expo
News Summary - Dubai Expo: Many travellers visiting to dubai
Next Story