Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ എക്​സ്​​പോയിൽ...

ദുബൈ എക്​സ്​​പോയിൽ ശ്രദ്ധനേടി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്​

text_fields
bookmark_border
ദുബൈ എക്​സ്​​പോയിൽ ശ്രദ്ധനേടി   മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്​
cancel
camera_alt

മലബാർ ഗ്രൂപ്​്​്​ ചെയർമാൻ എം.പി. അഹമ്മദും മറ്റു മുതിർന്ന മാനേജ്മെൻറ്​ ടീം അംഗങ്ങളും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലിനും യു.എ.ഇ ഇന്ത്യൻ അംബാസഡർ പവൻ കപൂറിനുമൊപ്പം ദുബൈ എക്​സ്​പോ നഗരിയിൽ


ദുബൈ: എക്​സ്​​പോ 2020ൽ ലോകശ്രദ്ധയാകർഷിച്ച് മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സ്​. ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി ശൃംഖലകളിലൊന്നായ മലബാർ ഗോൾഡ് രാജ്യത്തി​െൻറ ആഭരണ നിർമാണ മേഖലയിലെ മഹത്തരമായ സാംസ്​കാരിക പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുകയാണ്. മേളയിലെ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്​ത കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മലബാർ ഗോൾഡി​െൻറ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഇന്ത്യയെപ്പോലെ സാംസ്​കാരിക വൈവിധ്യമുള്ള ഒരു രാജ്യത്തി​െൻറ തനതായ പാരമ്പര്യവും കരകൗശല മികവും ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ ഗ്രൂപ്​​ വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രകീർത്തിച്ചു. തുടർന്ന് മന്ത്രിയും മലബാർ ഗ്രൂപ്​ ചെയർമാനും കൂടിക്കാഴ്​ച നടത്തി. 'മേക്​ ഇൻ ഇന്ത്യ, മാർകറ്റ്​ ടു ദ വേൾഡ്​' എന്ന ആശയത്തിലൂന്നിയായിരുന്നു ചർച്ച. ഇന്ത്യൻ നിർമിത ആഭരണങ്ങൾ ലോകവിപണിയെ പരിചയപ്പെടുത്തുന്നതിനും അതുവഴി നിർമാണം, വിൽപന, സപ്ലൈ ചെയിൻ, ഐ.ടി എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതിനും അവസരമുണ്ടാക്കുകയും കയറ്റുമതി വർധനയിലൂടെ രാജ്യത്തി​െൻറ വ്യാവസായിക സാമ്പത്തിക പുരോഗതി കൈവരിക്കുകയുമാണ്​ ഇതി​െൻറ ലക്ഷ്യം.

ലോകരാജ്യങ്ങളുടെ വാണിജ്യ-വിനോദ മേഖലകളിലെ ഏറ്റവും വലിയ വേദിയായ ദുബൈ എക്​സ്​​പോയിൽ, ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടന്ന് മലബാർ ഗ്രൂപ്​ ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ബൃഹത്തായ സാസ്​കാരിക വൈവിധ്യമുള്ള ഒരു രാജ്യമായിരിക്കെ ഇന്ത്യയിലെയും അന്താരാഷ്​ട്രതലങ്ങളിലെയും എല്ലാവിഭാഗം ജനങ്ങളെയും സംതൃപ്​തരാക്കുന്ന ആഭരണശേഖരങ്ങളാണ് മലബാറി​െൻറ ഏറ്റവും വലിയ സവിശേഷതയെന്നും സമ്പൂർണ ഹാൾമാർക്കിങ്​ പ്രക്രിയ നടപ്പാക്കിയതോടെ വ്യവസായ രംഗത്തെ കമ്പനിയുടെ ആത്മവിശ്വാസവും ജനപിന്തുണയും വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്ക്​ സമ്പൂർണ ഹാൾമാർക്കിങ്​ നിർബന്ധമാക്കിയ തീരുമാനം മാതൃകാപരവും ചരിത്രപരവുമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Expo
News Summary - Dubai Expo 2021: Malabar Gold
Next Story