ദുബൈ എക്സ്പോ 2020: ശൈഖ് അബ്ദുല്ല ബിൻ സായിദ് ഇന്ത്യൻ പവലിയൻ സന്ദർശിച്ചു
text_fieldsഇന്ത്യൻ പവലിയൻ സന്ദർശിക്കാനെത്തിയ ശൈഖ് അബ്ദുല്ല ബിൻ സായിദിനെ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി സ്വീകരിക്കുന്നു
ദുബൈ: യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് എക്സ്പോ 2020 ദുബൈ ഇന്ത്യൻ പവലിയൻ സന്ദർശിച്ചു. ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി അദ്ദേഹത്തെ സ്വീകരിച്ചു. പവലിയനിലെ പ്രദർശനങ്ങൾ നോക്കിക്കണ്ട ശൈഖ് അബ്ദുല്ലയും സംഘവും ഇന്ത്യൻ ഇന്നവേഷൻ ഹബിെൻറ പ്രവർത്തനങ്ങളും സന്ദർശിച്ചു. അബൂദബിയിൽ ഹൂതി ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ അദ്ദേഹം ഇന്ത്യൻ അധികൃതരെ അനുശോചനം അറിയിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിനെ നേരിട്ട് വിളിച്ചും അനുശോചനം അറിയിച്ചിരുന്നു. സംഭവത്തിൽ അപലപിച്ച ഇന്ത്യ യു.എ.ഇക്ക് ഐക്യദാർഢ്യമറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ പവലിയൻ സന്ദർശിച്ച ശൈഖ് അബ്ദുല്ലക്ക് നന്ദിയറിയിച്ച് ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ട്വീറ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

