Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ എ​ക്സ്പോ 2020:...

ദു​ബൈ എ​ക്സ്പോ 2020: 'മ​ഴ​ക്കാ​ടു​ക​ളു​ടെ മേ​ലാ​പ്പ്' ഒ​രു​ക്കി മ​ലേ​ഷ്യ

text_fields
bookmark_border
ദു​ബൈ എ​ക്സ്പോ 2020: മ​ഴ​ക്കാ​ടു​ക​ളു​ടെ മേ​ലാ​പ്പ്   ഒ​രു​ക്കി മ​ലേ​ഷ്യ
cancel

സു​സ്ഥി​ര​ത വി​ക​സ​ന​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത എ​ടു​ത്തു​കാ​ട്ടി, ദു​ബൈ എ​ക്സ്പോ 2020യി​ൽ 'മ​ഴ​ക്കാ​ടു​ക​ളു​ടെ മേ​ലാ​പ്പ്' ആ​ശ​യ​ത്തി​ൽ മ​ലേ​ഷ്യ ഒ​രു​ക്കു​ന്ന പ​വ​ലി​യ​ൻ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. മ​നു​ഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ലെ സ​ഹ​വ​ർ​ത്തി​ത്വ ബ​ന്ധ​ത്തി​ലൂ​ടെ സു​സ്ഥി​ര​ത വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള മ​ലേ​ഷ്യ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് പ​വ​ലി​യ​െ​ൻ​റ കേ​ന്ദ്ര​ബി​ന്ദു.

പാ​രി​സ്ഥി​തി​ക സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യെ സ​ന്തു​ലി​ത​മാ​ക്കാ​നു​ള്ള രാ​ജ്യ​ത്തിെ​ൻ​റ ല​ക്ഷ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന `സു​സ്ഥി​ര​ത​യെ ശ​ക്തി​പ്പെ​ടു​ത്തു​ക' എ​ന്ന തീ​മി​ലാ​ണ് ലോ​ക​ത്തി​ലെ വി​സ്മ​യ​ങ്ങ​ൾ തെ​ളി​യു​ന്ന ദു​ബൈ എ​ക്സ്പോ ന​ഗ​രി​യി​ൽ മ​ലേ​ഷ്യ പ​വ​ലി​യ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ആ​ഗോ​ള​താ​പ​ന​ത്തി​െ​ൻ​റ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​െ​ൻ​റ​യും കാ​ല​ത്ത് സു​സ്ഥി​ര ജീ​വി​ത​ത്തി​ന്റെ​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്റെ​യും സ​ന്ദേ​ശം അ​നി​വാ​ര്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രി​ക്കും മ​ലേ​ഷ്യ​ൻ പ​വ​ലി​യി​ൻ.

1234.05 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ ത​യ്യാ​റാ​ക്കു​ന്ന പ​വ​ലി​യ​ന്‍ എ​ക്സ്പോ​യി​ലെ ആ​ദ്യ 'സീ​റോ കാ​ര്‍ബ​ണ്‍' സം​ര​ഭ​മാ​യി​രി​ക്കും. മ​ലേ​ഷ്യ​ന്‍ പ​വ​ലി​യ​നി​ൽ 22 മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും 40 ഏ​ജ​ന്‍സി​ക​ളു​ടെ​യും അ​ഞ്ച് സ്റ്റേ​റ്റ് ഗ​വ​ണ്‍മെ​ൻ​റു​ക​ളു​ടെ​യും സാ​ന്നി​ധ്യ​മു​ണ്ടാ​കും. ഇ​വ​യെ​ല്ലാം കൂ​ടി 26 പ്ര​തി​വാ​ര വാ​ണി​ജ്യ - വ്യാ​വ​സാ​യി​ക പ​രി​പാ​ടി​ക​ള്‍ എ​ക്സ്പോ ന​ട​ക്കു​ന്ന ആ​റ് മാ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കും. ഒ​പ്പം കു​റ​ഞ്ഞ​ത് 200 മ​ലേ​ഷ്യ​ന്‍ വ്യാ​പാ​ര പ്ര​തി​നി​ധി സം​ഘ​ങ്ങ​ളെ​ങ്കി​ലും എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​റ് ക്ല​സ്റ്റ​റു​ക​ളി​ലു​ള്ള 10 വ്യ​ത്യ​സ്ഥ വ്യാ​പാ​ര സം​രം​ഭ​ങ്ങ​ളെ ഒ​രു​കു​ട​ക്കീ​ഴി​ല്‍ അ​ണി​നി​ര​ത്താ​നാ​ണ് പ​വ​ലി​യ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​രു​ഭൂ​മി​യു​ടെ ന​ടു​വി​ലെ 'മ​ഴ​ക്കാ​ടു​ക​ളു​ടെ മേ​ലാ​പ്പ്' ആ​ശ​യം സ​ന്ദ​ർ​ശ​ക​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വം തീ​ർ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. വൃ​ക്ഷ​ക്കൂ​ട്ട​ങ്ങ​ൾ കൊ​ണ്ട് സ​മ്പ​ന്ന​മാ​യ സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ളും അ​തി​നി​ട​യി​ലൂ​ടെ ഒ​ഴു​കു​ന്ന ന​ദി​യും കാ​ഴ്ച​ക്കാ​ർ​ക്ക് ന​ല്ല വി​രു​ന്നാ​യി​രി​ക്കും. പ്ര​കൃ​തി​യു​ടെ അ​നു​ഭ​വം പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക, അ​ത് മ​നു​ഷ്യ​രാ​ശി​യെ എ​ങ്ങ​നെ സം​ര​ക്ഷി​ച്ചു​വെ​ന്ന് പ്ര​തി​ഫ​ലി​പ്പി​ക്കു​ക ഇ​വ​യാ​ണ് ല​ക്ഷ്യം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalaysiaDubai Expo 2020prepares for 'Rainforests'
Next Story