വിശ്വമേളയുടെ പ്രചാരണമൊരുക്കി സ്കൂൾ കുട്ടികൾ
text_fieldsഎക്സ്പോ പ്രചാരണത്തിെൻറ ഭാഗമായി കുട്ടികൾ ഒരുക്കിയ പരിപാടി
ഷാർജ: ഇമാറാത്തിെൻറ അഭിമാനമായ എക്സ്പോ 2020 പ്രചാരണം ആവേശപൂർവം ഏറ്റെടുത്ത് സ്കൂൾ കുട്ടികളും. 'ലോകത്തെ വരവേൽക്കാൻ ഞങ്ങൾ തയാർ' എന്ന മുദ്രാവാക്യം ഏറ്റെടുത്ത് അഹ്ലൻ എക്സ്പോ 2020 പ്രചാരണ പരിപാടിക്ക് ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഷാർജ വിദ്യാർഥികൾ തുടക്കംകുറിച്ചു. മേളയിൽ പങ്കുകൊള്ളുന്ന 192 രാഷ്ട്രങ്ങളുടെ പതാകകളേന്തി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും വർണാഭമായ റാലിയും സംഘടിപ്പിച്ചു.
സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച പരിപാടികൾ സ്കൂൾ ഡയറക്ടർ സൽമാൻ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ചീഫ് അക്കാദമിക് ഓഫിസർ കീത് മാർഷ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിഫാന മുഈസ്, ഹെഡ്മിസ്ട്രസ് നസ്നീൻ ഖാൻ, സൂപ്പർവൈസർമാരായ ഡോ. ഷീബ മുസ്തഫ, ഡോ. അബ്ദുറഷീദ്, ഹലീം തുടങ്ങിയവർ സംബന്ധിച്ചു.

