ദുബൈ പെയ്ഡ് പാർക്കിങ് വിപുലീകരിച്ച് പാർക്കിൻ
text_fieldsദുബൈ സ്പോർട്സ് സിറ്റിയിലും അക്കാദമിക് സിറ്റിയിലുമാണ് പുതിയ പെയ്ഡ് പാർക്കിങ് മേഖല
ദുബൈ: ദുബൈ സ്പോർട്സ് സിറ്റിയിലും ദുബൈ ഇന്റർനാഷനൽ അക്കാദമിക് സിറ്റിയിലും പെയ്ഡ് പാർക്കിങ് മേഖലകൾ നിലവിൽവന്നു. പെയ്ഡ് പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിനാണ് പുതിയ പാർക്കിങ് മേഖലകളുടെയും നിയന്ത്രണം. സ്പോർട്സ് സിറ്റിക്ക് കോഡ് എസും അക്കാദമിക് സിറ്റിക്ക് കോഡ് എഫുമാണ് ഉപയോഗിച്ചിരിക്കുന്നത്.
മണിക്കൂറിന് 2 ദിർഹം, രണ്ട് മണിക്കൂറിന് 4, മൂന്ന് മണിക്കൂറിന് ആറ്, നാല് മണിക്കൂറിന് എട്ട്, അഞ്ച് മണിക്കൂറിന് 10, ആറ് മണിക്കൂറിന് 12, ഏഴ് മണിക്കൂറിന് 14, ഒരു ദിവസത്തേക്ക് 20 ദിർഹം എന്നിങ്ങനെയാണ് കോഡ് എസിന് കീഴിലെ പാർക്കിങ് നിരക്ക്. പ്രവർത്തനം സമയം രാവിലെ എട്ട് മുതൽ 10 വരെ. 1 മാസത്തേക്ക് 300, മൂന്ന് മാസത്തേക്ക് 800, ആറ് മാസത്തേക്ക് 1,600, വർഷത്തേക്ക് 2,800 ദിർഹം എന്നിങ്ങനെയാണ് സബ്സ്ക്രിബ്ഷൻ പ്ലാനുകൾ. നിശ്ചിത കോഡ് അടയാളപ്പെടുത്തുന്ന സൈൻ ബോർഡുകൾ അതത് സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
കോഡ് എഫിൽ വരുന്ന താരിഫുകൾ: 30 മിനിറ്റിന് 2 ദിർഹം, മണിക്കൂറിന് നാല്, 2 മണിക്കൂറിന് എട്ട്, മൂന്ന് മണിക്കൂറിന് 12, നാല് മണിക്കൂറിന് 16, അഞ്ച് മണിക്കൂറിന് 20, ആറ് മണിക്കൂറിന് 24, ഏഴ് മണിക്കൂറിന് 28, ഒരു ദിവസത്തേക്ക് 32 ദിർഹം.
പ്രവർത്തന സമയം രാവിലെ എട്ട് മുതൽ രാത്രി 10 വരെ. സബ്സ്ക്രിബ്ഷൻ പ്ലാനുകൾ: മാസത്തേക്ക് 315, മൂന്ന് മാസത്തേക്ക് 840, ആറ് മാസത്തേക്ക് 1,680, വർഷത്തേക്ക് 2,940 ദിർഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

