ദുബൈ എമിഗ്രേഷൻ റമദാനിലെ പ്രവൃത്തി സമയം ക്രമീകരിച്ചു
text_fieldsദുബൈ: ജനറൽ ഡയറക്ടറേറ്റ് ഒാഫ് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (ദുബൈ എമിഗ്രേഷൻ) റമദാൻ മാസത്തെ പ്രവൃത്തി സമയം ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചര വരെയായിരിക്കും.ജാഫിലിയ മുഖ്യ കേന്ദ്രത്തിലും അൽ മനാറ, അൽ തവാർ കേന്ദ്രങ്ങളിലും പുറത്തുള്ള കേന്ദ്രങ്ങളിലും ഇൗ സമയമാണ് സേവനം.
എന്നാൽ വിമാന താവള ടെർമിനൽ മൂന്നിലെ കേന്ദ്രം ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. സേവന നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഉന്നതാധികാര സമിതി നൽകിയ നിർദേശ പ്രകാരമാണ് സമയ ക്രമീകരണമെന്ന് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മറി പറഞ്ഞു. സേവനങ്ങൾക്കായി 8005111 എന്ന ടോൾ ഫ്രീ നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടുവാനാവും.
