Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ എമിഗ്രേഷൻ...

ദുബൈ എമിഗ്രേഷൻ ജീവനക്കാരെ അഭിനന്ദിച്ചു

text_fields
bookmark_border
ദുബൈ എമിഗ്രേഷൻ ജീവനക്കാരെ അഭിനന്ദിച്ചു
cancel
camera_alt

ദു​ബൈ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ​ന്തോ​ഷ സൂ​ചി​ക​യി​ൽ ഒ​ന്നാം സ്ഥാ​നം കൈ​വ​രി​ച്ച​ത്​

ദു​ബൈ എ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്കു​ന്നു


ദു​ബൈ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ​ന്തോ​ഷ സൂ​ചി​ക​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ദു​ബൈ എ​മി​ഗ്രേ​ഷ​ൻ ജീ​വ​ന​ക്കാ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും കേ​ക്ക് മു​റി​ച്ചു കൊ​ണ്ട് ദു​ബൈ എ​മി​ഗ്രേ​ഷ​ൻ ആ​സ്ഥാ​ന​ത്ത്​ നേ​ട്ടം ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്​​തു.

ച​ട​ങ്ങി​ൽ മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി, അ​സി. ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് മു​ഹൈ​ർ ബി​ൻ സു​റൂ​ർ, വ​കു​പ്പി​ലെ മ​റ്റു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ഭ​ര​ണ​കൂ​ട​ത്തി​ന്റെ സൈ​നി​ക​രും നാ​യ​ക​ന്മാ​രു​മാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​ന്ന്​ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ട് അ​ൽ മ​ർ​റി പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും മി​ക​ച്ച ടീം ​വ​ർ​ക്കി​ന്റെ​യും തെ​ളി​വാ​ണെ​ന്ന് ഈ ​മി​ക​ച്ച നേ​ട്ടം. ദു​ബൈ താ​മ​സ കു​ടി​യേ​റ്റ വ​കു​പ്പി​ലെ സ്റ്റാ​ഫ് ടീ​മി​ന്റെ മി​ക​ച്ച പ്ര​ക​ട​നം ഗ​വ​ൺ​മെ​ന്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും ദു​ബൈ​യു​ടെ പു​രോ​ഗ​തി​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ തെ​ളി​വാ​ണ് ഈ ​വി​ജ​യം -ല​ഫ് ജ​ന​റ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:govt employeesdubai.
News Summary - Dubai Emigration staff congratulated
Next Story