Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുന്നാൾ ആഘോഷം: ദുബൈ പാർക്കുകളിൽ സന്ദർശകർ കൂടി
text_fieldsbookmark_border
ദുബൈ: ഇൗദുൽ ഫിത്വ്ർ അവധി ദിനങ്ങളിൽ ദുബൈയിലെ പാർക്കുകളിൽ എത്തിയത് 1,62,371 സന്ദർശകർ. ഇത് കഴിഞ്ഞവർഷത്തേക്കാൾ രണ്ടുശതമാനം കൂടുതലാണെന്ന് ദുബൈ നഗരസഭ പാർക്സ് വിഭാഗം ഡയറക്ടർ മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ അവാദി പറഞ്ഞു. രണ്ടാം പെരുന്നാൾ ദിനത്തിലാണ് കൂടുതൽ ആളുകൾ വന്നത്^48,468 പേർ.
ഒന്നാം പെരുന്നാളിന് 45,447 പേർ എത്തി.മൂന്നാം ദിനത്തിൽ 19,335 സന്ദർശകർ പാർക്കുകളിൽ വന്നു. ഏറ്റവും കൂടുതൽ സന്ദർശകർ പെരുന്നാൾ ആഘോഷിക്കാൻ എത്തിയത് മംസാർ പാർക്കിലാണ്. മൂന്നു ദിവസങ്ങളിലായി 57,000 പേർ ഇവിടെ ഉല്ലസിക്കാനെത്തി.ക്രീക്ക് പാർക്കിൽ 12,565 പേരും മുശ്രിഫ് പാർക്കിൽ 11,790 പേരും ഖിസൈസ് പോണ്ട് പാർക്കിൽ 9017 പേരും ബർഷ പോണ്ട് പാർക്കി 5,167 പേരും സബീൽ പാർക്കിൽ 4,647 പേരും സന്ദർശകരായെത്തി.
Next Story
