Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭാവി വ്യവസായ സാധ്യതകൾ...

ഭാവി വ്യവസായ സാധ്യതകൾ ചർച്ച ചെയ്​ത്​ ദുബൈ ഇക്കണോമി

text_fields
bookmark_border
ഭാവി വ്യവസായ സാധ്യതകൾ ചർച്ച ചെയ്​ത്​ ദുബൈ ഇക്കണോമി
cancel
camera_alt???? ????????? ???????????? ???????? ???????????? ????????????? ????????? ???????? ???? ???? ?? ???? ????? ??????????????? ???????? ????? ??????????????????????

ദുബൈ: ഭാവിയുടെ വ്യവസായ അന്തരീക്ഷം സാധ്യമാക്കാം എന്ന പ്രമേയത്തിൽ ദ​ുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ്​ ശൈഖ്​ അഹ്​മദ്​ ബിൻ സഇൗദ്​ ആൽ മക്​തൂമി​​െൻറ രക്ഷകർതൃത്വത്തിൽ ദുബൈ ഇക്കണോമി രണ്ടാമത്​ ബിസിനസ്​ കമ്യൂണിറ്റ്​ എൻഗേജ്​മ​െൻറ്​ ഫോറം നടത്തി.  ദുബൈ ഇക്കണോമിയും ദുബൈയിലെ വ്യവസായി സമൂഹവും തമ്മിലെ പങ്കാളിത്തം ശക്​തിപ്പെടുത്തുക എന്ന ലക്ഷ്യമിട്ടാണ്​ ഫോറം ഒരുക്കിയത്​.  വ്യവസായ കൗൺസിൽ ഭാരവാഹികൾ, നയതന്ത്ര പ്രതിനിധികൾ, വൻകിട കമ്പനികളുടെ മേധാവികൾ എന്നിവർ ഫോറത്തിൽ ഒത്തുചേർന്ന്​ സുസ്​ഥിരമായ സാമ്പത്തിക വികസന പദ്ധതികൾക്ക്​ പരിപാടികൾ ആലോചിച്ചു. 

എല്ലാ മേഖലകളിൽ നിന്നുള്ള വ്യവസായങ്ങൾക്കും ഏറ്റവും അനുകൂലവും സുഗമവുമായ പ്രവർത്തനത്തിന്​ സൗകര്യമൊരുക്കുന്ന കേന്ദ്രം എന്ന ദുബൈ ഇക്കണോമിയുടെ സ്​ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ്​ ഫോറമെന്ന്​ ഡയറക്​ടർ ജനറൽ സാമി അൽ ഖംസി വ്യക്​തമാക്കി. ദുബൈയിലെ വ്യവസായ സമൂഹത്തെ ശക്​തിപ്പെടുത്തുന്നതിന്​ എൻഗേജ്​ ഡി.എക്​സ്​.ബി ആപ്പ്​, ഗുണമേൻമാ പ്രോത്​സാഹന അവാർഡ്​, വ്യവസായ ഗ്രൂപ്പുകൾക്കും കൗൺസിലുകൾക്കും നിയമ സാധുത, വ്യവസായ സാധ്യതകൾക്കായി സംരംഭം എന്നിങ്ങനെ നാല്​ പുത്തൻ സംവിധാനങ്ങൾക്ക​ും ഡി.ഇ.ഡി തുടക്കം കുറിച്ചിട്ടുണ്ട്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsDubai economy
News Summary - Dubai economy
Next Story