Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ നി​ർദേശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​താ​യി ദു​ബൈ എ​ക്ക​ണോ​മി

text_fields
bookmark_border
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ നി​ർദേശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​താ​യി ദു​ബൈ എ​ക്ക​ണോ​മി
cancel
camera_alt????? ????????????????? ??????????????? ?????????????? ??????? ???????????? ???????????????? ????? ????????? ??????????????? ??????????? ?????????????

ദു​ബൈ: ദേ​ശീ​യ അ​ണു​ന​ശീ​ക​ര​ണ പ​ദ്ധ​തി​ക്ക് ശേ​ഷം നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച വി​പ​ണി കൃ​ത്യ​മാ​യി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​താ​യി ദു​ബൈ എ​ക്ക​ണോ​മി അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച ദു​ബൈ എ​ക്ക​ണോ​മി​യി​ലെ കൊ​മേ​ഴ്‌​സ്യ​ൽ കം​പ്ല​യി​ൻ​സ് ആ​ൻ​ഡ്​ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്​​ഷ​ൻ (സി.​സി.​സി.​പി) പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​ട​ച്ചു​പൂ​ട്ട​ലോ  പി​ഴ ചു​മ​ത്ത​ലോ ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, ചെ​റി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പോ​ലു​മി​ല്ലാ​ത്ത​തി​നാ​ൽ ഒ​രു സ്ഥാ​പ​ന​ത്തി​ന് പോ​ലും മു​ന്ന​റി​യി​പ്പ് ന​ൽ​കേ​ണ്ടി​യും വ​ന്നി​ട്ടി​ല്ല. 

 വെ​ള്ളി​യാ​ഴ്ച 224 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് കൊ​മേ​ഴ്‌​സ്യ​ൽ കം​പ്ല​യി​ൻ​സ് ആ​ൻ​ഡ്​ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്​​ഷ​ൻ (സി.​സി.​സി.​പി) സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​പ​ണി​ക​ൾ ആ​രം​ഭി​ക്കു​മ്പോ​ൾ ത​ന്നെ സി‌.​സി‌.​സി.‌​പി തു​ട​ങ്ങി​യ പ​രി​ശോ​ധ​ന രാ​ത്രി വ​രെ നീ​ണ്ടു. ഫേ​സ് മാ​സ്ക്കു​ക​ളും കൈ​യു​റ​ക​ളും ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യി ഉ​റ​പ്പാ​ക്കു​ക, അ​ണു​ന​ശീ​ക​ര​ണ യ​ജ്ഞം ന​ട​ക്കു​ന്ന സ​മ​യ​ത്ത് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ക തു​ട​ങ്ങി കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​നു​ള്ള ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും ദു​ബൈ എ​ക്ക​ണോ​മി വ്യാ​പാ​രി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsDubai economy
News Summary - dubai economy-uae-gulf news
Next Story