Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ട​ക്കാ​ൻ 140 ല​ക്ഷം...

മു​ട​ക്കാ​ൻ 140 ല​ക്ഷം ദി​ർ​ഹ​മു​ണ്ടോ? ദി​നോ​സ​റി​നെ സ്വ​ന്ത​മാ​ക്കാം!

text_fields
bookmark_border
മു​ട​ക്കാ​ൻ 140 ല​ക്ഷം ദി​ർ​ഹ​മു​ണ്ടോ?  ദി​നോ​സ​റി​നെ സ്വ​ന്ത​മാ​ക്കാം!
cancel
camera_alt????? ??????? ???????????? ?????? 155 ?????????? ?????????????? ?????? ????????? '????? ???????????? ???????????????

ദു​ബൈ: പ​ഴ​യ​മ​ക​ളെ വ​ലി​യ പു​തു​മ​യോ​ടെ ചേ​ർ​ത്തു​പി​ടി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടോ? ഒ​പ്പം 140 ല​ക്ഷം ദി​ർ​ഹ​വു ം (ഏ​ക​ദേ​ശം 27 കോ​ടി​യി​ൽ​പ​രം രൂ​പ) ക​യ്യി​ലു​ണ്ടെ​ങ്കി​ൽ ഒ​രു ഭീ​മ​ൻ ദി​നോ​സ​റിെ​ൻ​റ ഉ​ട​മ​യാ​കാ​ൻ ഒ​രു കൈ ​നോ​ക്കാം. മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്തെ ആ​ദ്യ​ത്തെ ദി​നോ​സ​ർ ലേ​ലം ദു​ബാ​യി​ല്‍ ന​ട​ക്കു​ക​യാ​ണ്. ‘ദു​ബൈ ദി​നോ’ എ ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഇ​തു പ​ക്ഷേ, ജീ​വ​നു​ള്ള ദി​നോ​സ​റ​ല്ല, 155 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഭ ീ​മ​ൻ ദി​നോ​സ​റി​ന്റെ അ​സ്ഥി​കൂ​ട​മാ​ണ്.

അ​സ്ഥി​കൂ​ടം സ്വ​ന്ത​മാ​ക്കാ​നു​ള്ള ലേ​ലം ഈ​മാ​സം 25 ന് ​അ​വ​സാ​നി​ക്കും. ഒാ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് ലേ​ലം ന​ട​ക്കു​ന്ന​ത്. 14.6 ദ​ശ​ല​ക്ഷം ദി​ർ​ഹം മു​ത​ലാ​ണ് ലേ​ലം ആ​രം​ഭി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 24.4 മീ​റ്റ​ർ നീ​ള​വും 7 മീ​റ്റ​ർ ഉ​യ​ര​വു​മു​ള്ള​താ​ണ് ദു​ബാ​യ് മാ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള ഇൗ ​അ​സ്ഥി​പ​ഞ്ജ​രം. അ​ഞ്ച് ആ​ന​ക​ളു​ടെ ഭാ​രം ഇ​തി​നു​ണ്ട്. ജു​റാ​സി​ക് കാ​ല​ത്തെ ദി​നോ​സ​റി​ന്റെ അ​സ്ഥി​കൂ​ടം കാ​ണാ​ൻ ദു​ബൈ മാ​ളി​ൽ ഒ​ട്ടേ​റെ പേ​ർ എ​ത്തി​യി​രു​ന്നു. ഇ​ര​ട്ടി(​ഡി​പ്ലോ​സ്) യെ​ന്നും ഒ​റ്റ​ത്ത​ടി (ഡോ​കോ​സ്) എ​ന്നും അ​ർ​ഥം വ​രു​ന്ന ഗ്രീ​ക്ക് വാ​ക്കാ​യ ഡി​പ്ലോ​ഡോ​ക​സ് ലോ​ൻ​ഗ​സ് എ​ന്ന വം​ശ​ത്തി​ൽ​പ്പെ​ട്ട ദി​നോ​സ​റാ​ണി​ത്. 90% അ​സ്ഥി​പ​ഞ്ജ​ര​വും യ​ഥാ​ർ​ഥ​ത്തി​ലു​ള്ള​താ​ണ്.

ദു​ബൈ മാ​ളി​ലാ​ണ് ഇ​പ്പോ​ള്‍ സൂ​ക്ഷി​ച്ചി​രി​ച്ചി​രി​ക്കു​ന്ന ദി​നോ​സ​റിെ​ൻ​റ ഇൗ ​അ​സ്ഥി​കൂ​ടം അ​ബൂ​ദ​ബി​യി​ലെ ഇ​ത്തി​ഹാ​ദ് മോ​ഡേ​ൺ ആ​ർ​ട് ഗാ​ല​റി​യു​ടെ സ്ഥാ​പ​ക​ൻ ഖാ​ലി​ദ് സി​ദ്ദീ​ഖി വ​ഴി​യാ​ണ് 2014ൽ ​യു.​എ.​ഇ​യി​ൽ എ​ത്തി​ച്ച​ത്. നേ​ര​ത്തെ ഇ​ത് അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സ് ഹൂ​സ്​​റ്റ​ൺ മ്യൂ​സി​യം ഒാ​ഫ് നാ​ച്വ​റ​ൽ​സ​യ​ൻ​സി​ലാ​യി​രു​ന്നു പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​ത്. 155 ദ​ശ​ല​ക്ഷം വ​ര്‍ഷം മു​ന്പ് ജു​റാ​സി​ക് യു​ഗ​ത്തി​ല്‍ മ​ണ്ണ​ടി​ഞ്ഞ ഈ ​ദി​നോ​സ​റി​ന്റെ ഫോ​സി​ലു​ക​ള്‍ 2008 ല്‍ ​അ​മേ​രി​ക്ക​യി​ലെ ഡാ​ന ക്വാ​റി​യി​ല്‍ നി​ന്നാ​ണ് ക​ണ്ടെ​ടു​ത്ത ഇ​തി​ന് 24.4 മീ​റ്റ​ർ ഉ​യ​രം ഏ​ഴ് മീ​റ്റ​ർ നീ​ള​വു​മു​ണ്ട്.

ഏ​ക​ദേ​ശം അ​ഞ്ച് ആ​ന​ക​ളു​ടെ ഭാ​ര​വു​മു​ണ്ട്. ന​മ്പ​ർ പ്ലേ​റ്റ് ലേ​ല​ങ്ങ​ളി​ലൂ​ടെ പേ​രു​കേ​ട്ട എ​മി​റേ​റ്റ്സ് ഓ​ക്ഷ​ൻ ക​മ്പ​നി​യാ​ണ് ‘ദു​ബൈ ദി​നോ’​യെ​യും ലേ​ല​ത്തി​ന് വെ​ക്കു​ന്ന​ത്. അ​സ്ഥി​കൂ​ട​ത്തി​െ​ൻ​റ 90 ശ​ത​മാ​നം ഭാ​ഗ​ങ്ങ​ളും യാ​ഥാ​ർ​ഥ ദി​നോ​സ​റിേ​ൻ​റ​ത് ത​ന്നെ​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക ന​ല്‍കി ദു​ബൈ ദി​നോ​യെ ആ​ര് സ്വ​ന്ത​മാ​ക്കും എ​ന്ന് അ​റി​യാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് ലോ​കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdubai dino
News Summary - dubai dino-uae-gulf news
Next Story