Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅന്താരാഷ്ട്ര...

അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജന്മാരെ പിടികൂടി ദുബൈ കസ്റ്റംസ്

text_fields
bookmark_border
അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജന്മാരെ പിടികൂടി ദുബൈ കസ്റ്റംസ്
cancel
Listen to this Article

ദു​ബൈ: അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രി​ലെ 23,000 വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത്​ ദു​ബൈ ക​സ്റ്റം​സ്​ വി​ഭാ​ഗം. സ്ത്രീ​ക​ളു​ടെ ബാ​ഗു​ക​ൾ, വാ​ച്ചു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, മ​റ്റു വ​സ്തു​ക്ക​ൾ എ​ന്നി​വ​യാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​ധി​കൃ​ത​ർ പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​രു​ൽ​പാ​ദി​പ്പി​ക്കു​ക​യാ​ണ്​ ചെ​യ്ത​ത്.

ഇ​തി​ലൂ​ടെ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഭീ​ഷ​ണി​യി​ൽ നി​ന്ന്​ മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ളെ സം​ര​ക്ഷി​ക്കാ​നും ഇ​ത്​ ന​ശി​പ്പി​ക്കു​ന്ന​ത്​ മൂ​ല​മു​ള്ള പാ​രി​സ്ഥി​തി​ക ആ​ഘാ​തം കു​റ​ക്കാ​നു​മാ​ണ്​ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ക​ണ്ടെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ 14ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ വി​പ​ണി മൂ​ല്യ​മു​ള്ള​താ​ണ്. ബ്രാ​ൻ​ഡ്​ ഓ​ണേ​ഴ്​​സ്​ പ്രൊ​ട്ട​ക്ഷ​ൻ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള​ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന പ്ര​വ​ർ​ത്ത​നം മി​ക​ച്ച ഫ​ല​മാ​ണു​ണ്ടാ​ക്കി​യ​തെ​ന്ന്​ ദു​ബൈ ക​സ്റ്റം​സി​ലെ ഐ.​പി.​ആ​ർ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ യൂ​സു​ഫ്​ മു​ബാ​റ​ക്​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ ക​സ്റ്റം​സ്​ 17ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. 228 ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രി​ലാ​ണ്​ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്​ ക​ഴി​ഞ്ഞ വ​ർ​ഷം ക​സ്റ്റം 29ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:counterfeit products
News Summary - Dubai Customs seizes counterfeit products of international brands
Next Story